സ്റ്റേജിൽ തകർത്താടി സണ്ണി ലിയോൺ ; കാണാം അറബിക്കുത്ത് ഡാൻസ് വീഡിയോ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറുന്നത് ബിഹൈൻഡ് വുഡ്സിന്റെ ഗോൾഡ് മെഡൽ അവാർഡ് 2022 ഷോയ്ക്ക് നടി സണ്ണി ലിയോൺ കാഴ്ചവച്ച കിടിലൻ ഡാൻസ് പെർഫോമൻസിന്റെ വീഡിയോ ആണ്. ഈ വീഡിയോ പുറത്തുവിട്ടത് ബിഹൈൻഡ് വുഡ്സ് ടി.വി. എന്ന യൂടൂബ് ചാനലിലൂടെയാണ് . അവാർഡ് നിശയ്ക്ക് മാറ്റ് കൂട്ടുവാൻ കിടിലൻ പെർഫോമൻസുമായി എത്തിയ താരം കാണികളെ ഇളക്കി മറിച്ചു.

അതീവ ഗ്ലാമറസായാണ് താരം പെർഫോമൻസിനായി എത്തിയത്. പാൻ ഇന്ത്യ ലെവലിൽ ശ്രദ്ധ നേടിയ പുഷ്പ എന്ന ചിത്രത്തിലെ ശ്രീവല്ലി ഗാനത്തിൽ ആരംഭിച്ച പെർഫോമൻസ് താരം തന്നെ അഭിനയിച്ച ഡിയോ ഡിയോ ഗാനത്തിലാണ് അവസാനിപ്പിച്ചത് . കൂട്ടത്തിൽ സോഷ്യൽ മീഡിയ കീഴടക്കി ട്രെൻഡിംഗ് ആയി മാറിയ പുഷ്പയിലെ ഐറ്റം സോങ്ങും ബീസ്റ്റിലെ അറബിക് കുത്തിനും താരം ചുവടു വച്ചിരുന്നു.


നിരവധി ചിത്രങ്ങളിൽ നായികയായും ഐറ്റം ഡാൻസറായും എത്തിയ സണ്ണി ലിയോൺ മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ മധുരരാജ എന്ന ചിത്രത്തിലെ ഗാനത്തിൽ ഐറ്റം ഡാൻസറായി താരം എത്തിയിരുന്നു. നിരവധി ആരാധകരാണ് ഈ താരത്തിനുള്ളത്. അതുകൊണ്ട് തന്നെ നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ഈ ഡാൻസ് പെർഫോമൻസ് വീഡിയോ വൈറലായി മാറിയത്. വളരെ എനർജറ്റിക് ആയ പെർഫോമൻസ് എന്നാണ് ആരാധകർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.