യോഗാ വീഡിയോ പങ്കുവച്ച് നടി ശ്രുതി നായർ..!

കേന്ദ്ര കഥാപാത്രങ്ങളിൽ എത്താതെ ചെറിയ വേഷങ്ങൾ അഭിനയിച്ച് പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത ഒട്ടേറെ താരങ്ങൾ മലയാള സിനിമയിലുണ്ടായിട്ടുണ്ട്. അതുപോലെ ഒരു ചിത്രത്തിൽ മാത്രം അഭിനയിച്ച് മലയാളി മനസ്സിൽ ഇടം നേടിയവരുമുണ്ട്. നടി ദീപ അതിനൊരു ഉദാഹരണമാണ് . ദീപ ആകെ അഭിനയിച്ചിട്ടുളളത് പ്രിയം എന്ന സിനിമയിൽ മാത്രമാണ് . അത് നായയായതുകൊണ്ട് ശ്രദ്ധ നേടിയതും ആകാം. എന്നാൽ മലയാളത്തിൽ നായികയായി അഭിനയിക്കാതെ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരങ്ങൾ ഒട്ടേറെയാണ്.

നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി ശ്രുതി നായർ എന്ന ദേവിക മാധവൻ. വെട്ടം, മിസ്റ്റർ ബ്രഹ്മചാരി, ബെൻ ജോൺസൺ, പ്രണയകാലം, സഞ്ചാരം തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചിട്ടുള്ള ശ്രുതി ധാരാളം ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ തമിഴിൽ നായികയായും ശ്രുതി ചില സിനിമകളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
കലാഭവൻ മണിയുടെ കാമുകിയായി വെട്ടം എന്ന മലയാള ചിത്രത്തിൽ അഭിനയിച്ച ശ്രുതിയെ എന്തായാലും അത്ര പെട്ടന്ന് ഒന്നും മലയാളികൾക്ക് മറക്കാൻ പറ്റുകയില്ല. സീരിയലുകളിൽ നെഗറ്റീവ് വേഷങ്ങളിലാണ് ശ്രുതി കൂടുതലായി അഭിനയിച്ചിട്ടുള്ളത്. 2016-ലായിരുന്നു ശ്രുതിയുടെ വിവാഹം. . ആദിത്യൻ എന്ന തമിഴ് നടനുമായുള്ള വിവാഹത്തിന് ശേഷം താരം മലയാളത്തിൽ അധികം അഭിനയിച്ചിട്ടില്ല. എന്നിരുന്നാലും വിവാഹശേഷവും താരം സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായിരുന്നു. യോഗ ചെയ്യാറുള്ള താരം തന്റെ ഒട്ടേറെ വർക്ക്ഔട്ട് വീഡിയോസ് ആണ് പോസ്റ്റ് ചെയ്യുന്നത്. ഇപ്പോൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത് യോഗയിൽ 100 സൂര്യ നമസ്കാരവും വിവിധ യോഗാസനങ്ങളും പ്രാണായാമയും ചെയ്യുന്ന വീഡിയോയാണ് . വീഡിയോ കണ്ട് പ്രേക്ഷകർ അമ്പരന്നിരിക്കുയാണ്.

https://youtu.be/wU-ccBA7PoY

© 2024 M4 MEDIA Plus