സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി സൗഭാഗ്യ വെങ്കിടേഷ്ൻ്റെ വളകാപ്പ്..!

അമ്മയാകാൻ കാത്തിരിക്കുന്ന സൗഭാഗ്യ വെങ്കിദേഷിന്റെ വളകാപ്പ് ചടങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. കൈകൾ നിറയെ വളകൾ അണിഞ്ഞു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ കൂടെയും സന്തോഷകരമായിരുന്നു ചടങ്ങിൽ സൗഭാഗ്യ പങ്കുയെടുത്തിരുന്നു. മലയാള സിനിമ സീരിയൽ രംഗത്ത്‌ സർവസാനിധ്യമായി തിളങ്ങി നിൽക്കുന്ന താര കല്യാണിയുടെ ഏക മകളാണ് സൗഭാഗ്യ.

അമ്മയെ മിനിസ്ക്രീൻ, ബിഗ്സ്ക്രീനിലൂടെ പ്രേഷകർക്ക് പരിചിതമായപ്പോൾ സൗഭാഗ്യയ്ക്ക് ആരാധകർ ലഭിച്ചത് സമൂഹ മാധ്യമങ്ങളിലൂടെയാണ്. ഡൗബ്സ്മാഷിലൂടെ ഒട്ടനവധി ആരാധകരെ നേടിയെടുക്കാൻ സൗഭാഗ്യയ്ക്ക് കഴിഞ്ഞു. കൂടാതെ അഭിനേതാവായ അർജുന്റെ ഭാര്യ കൂടിയാണ് സൗഭാഗ്യ. മികച്ച നർത്തകി കൂടിയായ സൗഭാഗ്യ ചടങ്ങുകളിൽ പങ്കുയെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും താര കല്യാണും, അർജുനും, സൗഭാഗ്യയും കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക പേജുകൾ വഴി പ്രെചരിപ്പിച്ചത്.

വീഡിയോകളിലും, ചിത്രങ്ങളിലും താര കല്യാണും, സൗഭാഗ്യയും, അർജുനും നിറഞ്ഞു നിന്നിരുന്നു. സിനിമ സീരിയൽ രംഗത്തുള്ള ഒരുപാട് പ്രേമുഖ താരങ്ങൾ ആശംസകൾ അറിയിച്ചു കൊണ്ട് പോസ്റ്റിന്റെ ചുവടെയെത്തിയിരുന്നു. ആദ്യത്തെ കണ്മണിയ്ക്ക് വേണ്ടി ഏറെ ആകാംഷയോടെയിരിക്കുകയാണ് സൗഭാഗ്യയുടെ കുടുബം. കഴിഞ്ഞ വർഷം ഗുരുവായൂർ വെച്ചായിരുന്നു സൗഭാഗ്യയും
അർജുനും വിവാഹിതയായത്. താൻ അമ്മയാകാൻ പോകുന്ന വിവരം അറിഞ്ഞ സൗഭാഗ്യ എഴുതിയ കുറിപ്പും ഏറെ ജനശ്രെദ്ധ നേടിയിരുന്നു. ചടങ്ങുകളിൽ തിളങ്ങി നിന്ന സൗഭാഗ്യ വെങ്കിദേഷിനെ കാണാനായിരുന്നു എല്ലാവർക്കും ഉത്സാഹം. സോഷ്യൽ മീഡിയയിൽ നല്ല പിന്തുണയുള്ളതിനാൽ തന്നെ നിമിഷ നേരം കൊണ്ടാണ് പല മാധ്യമങ്ങൾ വഴി വൈറലായി മാറിയത്.