Categories: Videos

സെറ്റ് സാരിയിൽ സുന്ദരിയായി നടി സോന നായർ..! വീഡിയോ പങ്കുവെച്ച് താരം..!

ജോഷി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി സൂപ്പർഹിറ്റ് ചിത്രമായിരുന്നു 2005-ൽ പുറത്തിറങ്ങിയ നരൻ. മുള്ളൻകോലി വേലായുധൻ എന്ന കഥാപാത്രത്തെ മോഹൻലാൽ തകർത്ത് അഭിനയിച്ച ഒരു ചിത്രമായിരുന്നു നരൻ . ഈ ചിത്രത്തിൽ വേറെയും ഒരുപാട് താരങ്ങൾ ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു. ആ ചിത്രത്തിലെ മുള്ളൻകോലി വേലായുധൻ എന്ന വേഷത്തിന്റെ ഉഗ്രൻ പ്രകടനം കഴിഞ്ഞാൽ പിന്നീട് ആ ചിത്രത്തിൽ പ്രശസ്തി നേടിയത് കുന്നുമ്മൽ ശാന്ത എന്ന കഥാപാത്രം ആയിരിക്കും. വേലായുധൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു കുന്നുമ്മൽ ശാന്ത .



വേറെ എത്ര കഥാപാത്രങ്ങൾ മലയാള സിനിമയിൽ വന്നെത്തിയാലും വേലായുധനും കുന്നുമ്മൽ ശാന്തയും എന്നും മലയാളികൾ മനസ്സിൽ സ്ഥാനം നേടിയവരാണ്. നടി സോന നായർ ആയിരുന്നു ഈ ചിത്രത്തിലെ കുന്നുമ്മൽ ശാന്ത എന്ന കഥാപാത്രമായി വേഷമിട്ടത്. മോഹൻലാൽ എന്ന കഥാപാത്രത്തിന്റെ ശ്രദ്ധിക്കപ്പെട്ട ഏറെ വേറെയും ഒരുപാട് കഥാപാത്രങ്ങൾ മലയാള സിനിമയിൽ ഉണ്ട് , എന്നാൽ സോന നായർ എന്ന താരത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട മലയാള സിനിമയിലെ ഒരു കഥാപാത്രം കുന്നുമ്മൽ ശാന്ത ആയിരിക്കും. മലയാളി മനസ്സിലേക്ക് ഈ താരത്തിന്റെ മറ്റൊരു കഥാപാത്രവും പെട്ടന്ന് കയറി വരില്ല.

സോന നായർ എന്ന താരം ആദ്യമായി അഭിനയിച്ചത് തൂവൽ കൊട്ടാരം എന്ന ചിത്രത്തിലാണ് . അതിന് ശേഷം മലയാള സിനിമയിൽ ചെറുതും വലുതമായ നിരവധി കഥാപാത്രങ്ങളെ സോന നായർ അവതരിപ്പിച്ചിട്ടുണ്ട്. ബിഗ് സ്ക്രീനിൽ മാത്രമല്ല മിനി സ്ക്രീനിലും ഏറെ സജീവമായ ഒരാളാണ് സോന നായർ. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തോട് വിട പറയുന്ന നടിമാരാണ് ഏറെയും എന്നാൽ തന്റെ അഭിനയ ജീവിതവുമായി വിവാഹ ശേഷവും മുന്നോട്ട് പോയ ഒരാളാണ് സോന. സോനയുടെ ജീവിത പങ്കാളി ക്യാമറാമാനായ ഉദയൻ അമ്പാടിയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ സോന ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്നത് തന്റെ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്ന ഒരു വീഡിയോ ആണ് . സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് സെറ്റ് സാരിയുടുത്തുള്ള സോനയുടെ അതിലെ ചെറിയ വീഡിയോസ് ആണ്. വീഡിയോ കണ്ട ആരാധകർ പറയുന്നത് അന്നും ഇന്നും കുന്നുമ്മൽ ശാന്തയ്ക്ക് മാറ്റമില്ല എന്നാണ് . സോന നായർ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരുന്നത് തമിഴിലെ വേലൈകാരൻ എന്ന പരമ്പരയിലാണ്.

M4 MEDIA PLUS

Share
Published by
M4 MEDIA PLUS

Recent Posts

സാരിയിൽ തകർപ്പൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം അന്ന രാജൻ…വീഡിയോ കാണാം..

ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി…

3 months ago

ജന്മദിനത്തിൽ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച് പ്രിയ താരം അനുപമ പരമേശ്വരൻ..

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ,…

3 months ago

അതിഗംഭീരമായ ഡാൻസ് ചുവടുകളുമായി മലയാളികളുടെ പ്രിയ താരം ഗായത്രി ആർ സുരേഷ്

മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന…

3 months ago