സ്കലേറ്ററിൽ ഇരുന്ന് വീഡിയോ എടുത്ത് സോന നായർ..! കെട്ടിമറഞ്ഞ് വീണ് താരം..

ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് നടി സോന നായർ. അഭിനയ രംഗത്തേക്ക് താരം കടന്നു വരുന്നത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽകൊട്ടാരം എന്ന സിനിമയിലൂടെ ആണ്. കഴിഞ്ഞ 25 വർഷത്തോളമായി സോന നായർ സിനിമയിൽ സജീവമായി അഭിനയിക്കുന്ന ഒരു താരം കൂടിയാണ്. സിനിമയിലേതു പോലെ ടെലിവിഷൻ രംഗത്തും താരം സജീവമാണ്. അന്യഭാഷയിലും സോന നായർ തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്.

സഹ നടിയായി ഒട്ടനവധി മലയാള ചിത്രങ്ങളുടെ ഭാഗമായ സോനയ്ക്ക് ലഭിച്ച ഏറ്റവും ശ്രദ്ധേയമായ വേഷം മോഹൻലാൽ നായകനായ നരൻ എന്ന ചിത്രത്തിലേത് ആണ്. കുന്നുമ്മൽ ശാന്ത എന്ന കഥാപാത്രമാണ് ഈ ചിത്രത്തിൽ സോന നായർ വേഷമിട്ടത്. താരത്തെ കുറിച്ച് പറയുമ്പോൾ മലയാളി മനസുകളിൽ ഓടി എത്തുന്ന കഥാപാത്രങ്ങളിൽ ഒന്ന് കുന്നുമ്മൽ ശാന്ത ആയിരിക്കും. നിരവധി ചിത്രങ്ങളിൽ ഹാസ്യ റോളുകൾ ചെയ്തും താരം പ്രേക്ഷക മനസ്സിൽ ഇടം നേടിയിട്ടുണ്ട്. അവസാനമായി മലയാളത്തിൽ സോന നായർ അഭിനയിച്ചത് ഫൈനൽസ് എന്ന സിനിമയിലാണ്. ഇപ്പോൾ കൂടുതലായി താരം അഭിനയിക്കുന്നത് തമിഴ് സീരിയലുകളിലാണ് .

സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വൈറലായി മാറിയ താരത്തിന്റെ വീഡിയോ ആണ് അഭിനേത്രി ദിവ്യ കൃഷ്ണനൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ . തമിഴിലെ സ്റ്റാർ വിജയ് എന്ന ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന വേലൈകാരൻ എന്ന സീരിയലിലെ സഹതാരമാണ് ദിവ്യ കൃഷ്ണൻ. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ദിവ്യയ്ക്ക് ഒപ്പം ഈ കഴിഞ്ഞ ദിവസം ഒരു മാളിൽ സോന നായർ പോയപ്പോൾ സംഭവിച്ച ഒരു വീഡിയോ ആണ്.

ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത് മാളിലെ എസ്കലേറ്ററിൽ നിന്ന് വരുന്നതിന് പകരം താരങ്ങൾ ഇരുന്ന് വരുന്നതും പിന്നീട് എഴുനേൽക്കാൻ പറ്റാതെ സോന നായർ താഴെ എത്തുമ്പോൾ വീണു എപോകുന്നതുമാണ് . പിറകിൽ നിന്ന് വന്നയാളാണ് നിലത്ത് വീണ സോനയെ പിടിച്ചെഴുന്നേൽപ്പിച്ചത്. വീഡിയോ കണ്ട ചിലർ സ്കലേറ്ററിൽ ഷോ കാണിച്ചാൽ ഇങ്ങനെയിരിക്കും എന്ന് സോനയെ വിമർശിക്കുകയും ചെയ്തു. ചിലർ ഈ വീഡിയോ പങ്കുവച്ചുകൊണ്ട് വൈറലാവാൻ വേറെ എന്തൊക്കെ വഴിയുണ്ടെന്ന് ചോദിച്ചും വിമർശിക്കുന്നുണ്ട്.