നിർമ്മാതാവിനെ കിട്ടാൻ പൃഥ്വിരാജ് ബ്രോ ഡാഡിയിൽ കുത്തി കേറ്റിയ SI ആൻ്റണി ജോസഫ്..! വീഡിയോ കാണാം..

പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പുതിയ ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് മോഹൻലാലും സംവിധായകനായ പൃഥ്വിരാജും ആണ് . ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിൽ അദ്ദേഹവും ഒരു ചെറിയ റോളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രൈലറിൽ പുറത്തു വിട്ടപ്പോൾ അതിലെ ആന്റണി പെരുമ്പാവൂരിന്റെ പോലീസ് വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ട്രൈലറും ടൈറ്റിൽ സോങ്ങും വൈറലായിരുന്നു. അതിന് ശേഷം ഇപ്പോൾബ്രോ ഡാഡിയിലെ മറ്റൊരു രസകരമായ വീഡിയോ ആണ് എത്തിയിരിക്കുന്നത്.

ഈ വീഡിയോയിൽ കാണാനാവുന്നത് സംവിധായകനായ പൃഥ്വിരാജിനേയും ഒപ്പം നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനേയും ആണ് . തന്റെ പുത്തൻ ചിത്രത്തിന് ഡേറ്റ് ചോദിച്ച് എത്തുന്ന സംവിധായകനായ പൃഥ്വിയും , എന്നാൽ ആ ചിത്രം രണ്ട് ചിത്രങ്ങൾ കഴിഞ്ഞതിന് ശേഷം എന്നു പറഞ്ഞു നീട്ടിവയ്ക്കുകയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. അത് വല്ലാതെ നീണ്ടുപോയെന്ന് വിഷമിച്ചിരിക്കുന്ന പൃഥ്വിയുടെ മനസിലേക്ക് ഓടിയെത്തുന്ന ഐഡിയ. തന്റെ ചിത്രത്തിലെ പോലീസ് വേഷം നിർമ്മാതാവിന് വച്ച് നീട്ടി അദ്ദേഹത്തെ വീഴ്ത്തുന്ന സംവിധായകൻ .
നർമ്മം ചാലിച്ച് ഒരുക്കിയ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. ഈ വീഡിയോ കൂടി കണ്ടതോടെ ആരാധകർ ആന്റണി പെരുമ്പാവൂരിന്റെ എസ്.ഐ ആന്റണി ജോസഫ് എന്ന കഥാപാത്രത്തെ കാത്തിരിക്കുകയാണ് .


ഈ ചിത്രത്തിൽ മോഹൻലാലിനേയും പൃഥ്വിരാജിനേയും കൂടാതെ മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ് ,കനിഹ, ജഗദീഷ്, സൗബിൻ, ഉണ്ണി മുകുന്ദൻ , മല്ലിക സുകുമാരൻ എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു. ജനുവരി ഇരുപത്തിയാറിന് പുറത്തിറങ്ങിയ ചിത്രം ഇപ്പോൾ ഓൺലൈൻ പ്ലാറ്റ് ഫോമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ സ്ട്രീം ചെയ്യുന്നു. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ മലയാളത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് തരംഗമായി മാറുന്ന ഈ വീഡിയോയും പുറത്തുവിട്ടത്.