പൊന്നിയിൻ സെൽവൻ ചിത്രീകരണത്തിനിടെ നല്ല നിമിഷങ്ങൾ..! ഐശ്വര്യ ലക്ഷ്മിയും ഒത്തുള്ള വീഡിയോ പങ്കുവച്ച് നടി ശോഭിത..

കഴിഞ്ഞവർഷം സെപ്റ്റംബർ 30 ന് ആയിരുന്നു മണിരത്നത്തിന്റെ സംവിധാന മികവിൽ ഒരുങ്ങിയ പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രം പ്രദർശനത്തിന് എത്തിയത്. ഒരു ഇതിഹാസ സാഹസിക ചിത്രമായ പൊന്നിയിൻ സെൽവൻ രണ്ടു ഭാഗങ്ങളിലായാണ് ഒരുക്കിയത്. ഇരുഭാഗങ്ങളും ഒരേ സമയം തന്നെ ഷൂട്ടിംഗ് പൂർത്തീകരിച്ചത് കൊണ്ട് രണ്ടാം ഭാഗവും അധികം വൈകാതെ പ്രദർശനത്തിന് എത്തിക്കാൻ സാധിച്ചു. ഏപ്രിൽ 28നാണ് ചിത്രത്തിൻറെ രണ്ടാം ഭാഗം പ്രദർശനത്തിനെത്തിയത്. ആദ്യഭാഗം 500 കോടിലധികമാണ് ബോക്സ് ഓഫീസ് കളക്ഷൻ നേടിയത്. കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുങ്ങിയ ഈ ചിത്രത്തിൽ നിരവധി വമ്പൻ താരങ്ങളാണ് അണിനിരന്നത്.

ജയം രവി , വിക്രം , ഐശ്വര്യ റായി, തൃഷ, കാർത്തി, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിബാല തുടങ്ങിയ താരങ്ങൾ ഉൾപ്പെടെ നിരവധി താരങ്ങൾ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. രണ്ടാം ഭാഗത്തിന്റെ റിലീസ് അടുത്തപ്പോൾ മുതൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചിത്രത്തിൻറെ പ്രമോഷൻ വീഡിയോകളും മേക്കിങ് വീഡിയോകളും ഉൾപ്പെടെ നിരവധി വീഡിയോകളും ചിത്രങ്ങളും നിറയുന്നുണ്ട്. എല്ലാ പോസ്റ്റുകൾക്കും പ്രേക്ഷകരിൽ നിന്ന് മികച്ച സ്വീകാര്യതയും ലഭിക്കുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണ സമയത്ത് നടി ശോഭിത ധൂലിബാല പകർത്തിയ ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. വാനതി എന്ന കഥാപാത്രമായി ഒരുങ്ങി നിൽക്കുന്ന ശോഭിതയെയും ഐശ്വര്യ ലക്ഷ്മിയുടെ പൂങ്കുഴലി എന്ന കഥാപാത്രത്തിന്റെ ലുക്കുമാണ് ഈ ചിത്രങ്ങളിൽ കാണാൻ സാധിച്ചത്. ഐശ്വര്യയും ശോഭിതയും ചേർന്നുള്ള ഒരു രസകരമായ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. ശോഭിതയാണ് ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്തിട്ടുള്ളത് ഇതിന് താഴെ ഐശ്വര്യയുടെ കമൻറ് എത്തിയിട്ടുണ്ട്. ഇത് പോസ്റ്റ് ചെയ്യേണ്ടിയിരുന്നില്ല എന്നാണ് ഐശ്വര്യ ചിത്രങ്ങൾക്ക് താഴെ കുറിച്ചത്. PS 1 , 2 ലാസ്റ്റ് ഷൂട്ടിംഗ് ഡേയ്സ് എന്ന കുറിച്ചു കൊണ്ടാണ് ഈ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചത്. ഒപ്പം താരം തന്നെ നന്ദിയും അറിയിച്ചിട്ടുണ്ട് .