പഠാനിലെ ഹിറ്റ് പാട്ടിന് ചുവടുവച്ച് നടി ശിവാനി നാരായണൻ..! വീഡിയോ കാണാം

ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പുതിയ ബോളിവുഡ് ചിത്രമാണ് പഠാൻ . ഈ ചിത്രത്തിലെ ഒരു ഗാന രംഗമുണ്ടാക്കിയ വിവാദം ചെറുതൊന്നുമല്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത് ഈ ഗാനരംഗത്തെ ചൊല്ലിയുള്ള വിവാദങ്ങളാണ്. നടി ദീപിക പദുക്കോൺ ഈ ഗാനത്തിൽ ധരിച്ചിരിക്കുന്ന വസ്ത്രത്തെയും അതിന്റെ നിറത്തെയും ചുറ്റി പറ്റിയാണ് ഈ വിവാദങ്ങൾ മുഴുവൻ ഉടലെടുത്തിരിക്കുന്നത്. ഇപ്പോൾ കത്തി കയറി പടരുന്ന ഈ വിവാദങ്ങൾ ഒരാവശ്യവും ഇല്ലാതെയാണ് എന്ന് പല പ്രേക്ഷകർക്കും അറിയാവുന്ന കാര്യമാണ്. ഏതായാലും ഈ വിവാദങ്ങൾ സിനിമയ്ക്ക് നല്ല രീതിയിൽ അത് ഗുണം ചെയ്തിട്ടുണ്ട് തന്നെ പറയാം. മാത്രമല്ല വിവാദങ്ങൾക്ക് വഴി തെളിയിച്ച ഇതിലെ ഗാനവും സമൂഹ മാധ്യമങ്ങളിൽ തരംഗമായി.

റീൽസുകളിലാണ് ഈ ഗാനം ഏറ്റവും കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഈ ഗാനത്തിന് ചുവടുവെച്ചുകൊണ്ട് പലരും തങ്ങളുടെ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. പഠാൻ പ്രദർശനത്തിന് എത്തുന്നത് അടുത്ത വർഷം ജനുവരി 25-നാണ്. ആ ദിവസത്തിലേക്കാണ് വിമർശകരും ആരാധകരും ഒരേപോലെ ഉറ്റുനോക്കുന്നത്. പഠാനിലെ ഈ ഗാനത്തിന് ചുവടുവച്ചുകൊണ്ട് മലയാളത്തിലും തമിഴിലുമുള്ള സിനിമ നടിമാർ റീൽസ് ചെയ്തിട്ടുണ്ടായിരുന്നു.

തമിഴ് നടി ശിവാനി നാരായണന്റേതാണ് ആ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടുന്നത് . കിടിലം സ്റ്റെപ്പുകൾ ഇട്ടുകൊണ്ട് ഗ്ലാമറസ് ലുക്കിലാണ് ശിവാനി ഈ ഡാൻസ് വീഡിയോ ചെയ്തിരിക്കുന്നത്. ദീപികയുടേതിനെക്കാൾ പൊളി ആയിട്ടുണ്ട് ശിവാനിയുടെ എക്സ്പ്രെഷൻ എന്നാണ് താരത്തിന്റെ ആരാധകരുടെ കണ്ടെത്തലുകൾ. സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ ഇടംപിടിച്ചു .

തമിഴ് ബിഗ് ബോസിന്റെ നാലാം സീസണിലൂടെയാണ് ശിവാനി മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. പിന്നീട് താരം കമൽ ഹാസൻ നായകനായി എത്തിയ വിക്രം എന്ന ചിത്രത്തിലും വേഷമിട്ടു. ഈ ചിത്രത്തിൽ നടൻ വിജയ് സേതുപതിയുടെ മൂന്ന് ഭാര്യമാരിൽ ഒരാളായാണ് ശിവാനി അഭിനയിച്ചത്. ഈ വേഷം കൂടുതൽ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്നതിന് സഹായിച്ചു. വിക്രം എന്ന ചിത്രത്തിന് ശേഷം വീണ്ടും വിജയ് സേതുപതി ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിന്റെ ത്രില്ലിലാണ് ശിവാനി. ശിവാനി അദ്ദേഹത്തിന് ഒപ്പം അഭിനയിച്ചത് ഡി.എസ്.പി എന്ന സിനിമയിലാണ് .

© 2024 M4 MEDIA Plus