പ്രേക്ഷക ശ്രദ്ധ നേടി കനിഹ- ടിനി ടോം പ്രണയ ഗാനം..! പെർഫ്യൂം വീഡിയോ സോങ്ങ് കാണാം..

കനിഹ , ടിനി ടോം , പ്രതാപ് പോത്തൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് പെർഫ്യൂം . ഈ ചിത്രത്തിലെ പുതിയ ഒരു ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് ശരിയേത് തെറ്റേത് ഈ വഴിയിൽ എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. കനിഹ, ടിനി ടോം എന്നിവരാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. വളരെ ഇഴുകി ചേർന്നുള്ള ഇരുവരുടെയും രംഗങ്ങളാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റായി മാറിയിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ ഈ ഗാനം വൈറലായി മാറിയതും അതുകൊണ്ട് തന്നെയാണ്. പ്രശസ്ത രചയിതാവ് ശ്രീകുമാരൻ തമ്പിയാണ് ഈ ഗാനത്തിന് വരികൾ രചിച്ചത്. മധുശ്രീ നാരായണൻ ആലപിച്ച ഈ ഗാനത്തിന് ഈണം പകർന്നത് രാജേഷ് ബാബു കെ ശൂരനാടുമാണ്.

ഒരു ഫാമിലി ത്രില്ലർ ആയാണ് സംവിധായകൻ ഹരിദാസ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ടീസറും ഒരു ഗാനവും വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയും ചെയ്തിരുന്നു.മോത്തി ജേക്കബ് ആണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. മോത്തി ജേക്കബ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. കെ പി സുനിൽ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചത് സജിത് മേനോൻ ആണ്. അമൃത ലൂക്കയാണ് ഈ ചിത്രത്തിന്റെ എഡിറ്റർ. നേരത്തെ റിലീസ് ചെയ്ത ഇതിലെ നീലവാനം എന്ന് തുടങ്ങുന്ന ഒരു ഗാനവും വളരെ മികച്ച രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ ഗാനത്തിന്റെ രചയിതാവ് അഡ്വക്കേറ്റ് ശ്രീരഞ്ജിനി ആണ് , കെ എസ് ചിത്രയും സുനിൽ കുമാർ പി കെ യും ചേർന്നായിരുന്നു ഈ ഗാനം മനോഹരമാക്കിയത്. ഭാര്യ- ഭർത്താക്കന്മാരായാണ് ഈ ചിത്രത്തിൽ കനിഹയും ടിനി ടോമും വേഷമിടുന്നത്. പെർഫ്യൂം, നടൻ പ്രതാപ് പോത്തൻ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ്.