ബ്രഹ്മാണ്ഡ ചിത്രം ഷംഷേര.. മനോഹര ഗാനം കാണാം..

ഷംഷേര എന്ന പുത്തൻ ബോളിവുഡ് ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ജൂലൈ 22 ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രം കരൺ മൽഹോത്രയാണ് സംവിധാനം ചെയ്യുന്നത്. ഫിത്തൂർ എന്ന റൊമാന്റിക് ഗാനത്തിന്റെ വീഡിയോ ആണ് വൈ ആർ എഫ് എന്ന യൂടൂബ് ചാനലിലൂടെ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് . മണിക്കൂറുകൾ കൊണ്ട് പത്ത് ലക്ഷം കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്.

രവീൺ കപൂറും വാണി കപൂറും ഒന്നിച്ചത്തുന്ന ഈ ഗാനത്തിൽ ഇരുവരും തമ്മിലുള്ള അതി തീവ്ര പ്രണയ രംഗങ്ങൾ ആണ് ചിത്രീകരിച്ചിരിക്കുന്നത്. നായിക വാണി കപൂർ അതീവ ഗ്ലാമറസായി ആയാണ് ഈ ഗാനത്തിൽ എത്തിയിരിക്കുന്നത്. കരൺ മൽഹോത്ര രചന നിർവഹിച്ച ഈ ഗാനം അർജിത്ത് സിങ്, നീതി മോഹൻ എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്. മിത്തൂൻ ആണ് സംഗീത സംവിധായകൻ. ഈണം നൽകിയിരിക്കുന്നത്.

നായകനായ റൺബീർ കപൂർ ഷംഷേര എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഈ ചിത്രം പറയുന്നത് 1800 കളിൽ ഡക്കോയിറ്റ് എന്ന ഗോത്ര വിഭാഗം നേരിടേണ്ടി വന്ന ബ്രീട്ടീഷ് ഭരണത്തിന്റെ ചൂഷണവും അതിന് എതിരെ അവർ നടത്തിയ പോരാട്ടവുമാണ്. ബോളിവുഡ് താരങ്ങൾ കൈ കോർക്കുന്ന ഈ ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലും പുറത്തിറങ്ങും.

റൺബീർ കപൂർ, വാണി കപൂർ എന്നിവരെ കൂടാതെ സഞ്ജയ് ദത്ത്, സൗരഭ് ശുക്ല , റോണിത് റോയ്, അശുതോഷ് റാണ, എന്നിവരും ഈ ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. ഈ ചിത്രത്തിന് കഥ ഒരുക്കിയത് നീലേഷ് മിശ്ര, ഖില ഭിഷ്ട് എന്നിവർ ചേർന്നും തിരക്കഥ ഒരുക്കിയത് കരൺ മൽഹോത്ര, എക്ത പതക് മൽഹോത്രയും ചേർന്നാണ്. ശിവകുമാർ വി പണിക്കർ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.