അറബിക് കുത്തിന് ഷംന കാസിമിൻ്റെ തകർപ്പൻ ഡാൻസ്.. വീഡിയോ പങ്കുവച്ചു തരം..

ലോകം മുഴുവൻ ഒന്നടങ്കം ഏറ്റെടുത്ത ഗാനമാണ് ബീസ്റ്റിലെ അറബിക് കുത്ത് എന്ന പേരിട്ടിരിക്കുന്ന ഗാനം. നെൽസൺ ദീലീപ് കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ തമിഴകത്തിന്റെ ഇളയദളപതി വിജയ് ആണ് നായകനായി എത്തുന്നത്. താരത്തിന്റെ നായികയായി വേഷമിടുന്നത് താരസുന്ദരി പൂജ ഹെഗ്ഡെ ആണ്. അനിരുദ്ധ് രവിചന്ദർ , ജോണിത ഗാന്ധി എന്നിവർ ചേർന്ന് ആലപിച്ച ഈ ഗാനത്തിൽ കിടിലൻ നൃത്ത ചുവടുകളുമായി ദളപതി വിജയും പൂജ ഹെഗ്‌ഡെയും എത്തിയിരുന്നു. തമിഴ് താരം ശിവകാർത്തികേയൻ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയത് ഗായകൻ അനിരുദ്ധ് രവിചന്ദർ തന്നെയാണ്. അറബിക് സ്റ്റൈൽ മ്യൂസിക്കിനും വരികൾക്കും തമിഴ് ബീറ്റ്സ് കലർത്തിയാണ് ഈ ഗാനം ഒരുക്കിയിട്ടുള്ളത് .

ലെറിക്കൽ വീഡിയോ ആയി പുറത്തിറക്കിയ ഈ ഗാന രംഗത്തിൽ താരങ്ങളുടെ ചില നൃത്ത രംഗങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നു.
ട്രെൻഡിങ് ആയി മാറിയ ഈ ഗാനത്തിന്റെ റീൽസുമായി ഒട്ടേറെ ആളുകൾ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ പ്രതൃക്ഷപ്പെട്ടു. നിരവധി താരങ്ങളും അറബിക് കുത്ത് ഗാനത്തിന് ഡാൻസ് പെർഫോമൻസുമായി പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് തെന്നിന്ത്യൻ താരസുന്ദരി ഷംന കാസിമിന്റെ നൃത്ത ചുവടുകളാണ് .

കാരവാനിൽ താരം അറബിക് കുത്ത് ഗാനത്തിന് ചുവടുവച്ചത് ഏറെ ശ്രദ്ധ നേടിയിരിക്കുന്നു . ബ്ലാക്ക് കളർ ഡ്രസ്സിൽ ഗ്ലാമറസ്സ് ലുക്കിൽ എത്തിയാണ് താരം പെർഫോമൻസ് കാഴ്ച വച്ചിരിക്കുന്നത്. അഭിനേത്രി എന്നതിന് പുറമേ നല്ലൊരു നർത്തകി കൂടിയാണ് ഷംന. നിരവധി ആളുകളാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത് . താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

https://youtu.be/WaTDR79B8B4
© 2024 M4 MEDIA Plus