രാവണ പ്രഭുവിലെ മനോഹര ഗാനതിന് ചുവടുവച്ച് ശാലു മേനോൻ..വീഡിയോ പങ്കുവച്ച് താരം..

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ സീരിയൽ താരമാണ് നടി ശാലു മേനോൻ. ഒട്ടേറെ നല്ല സീരിയലുകളുടെ ഭാഗമാകാൻ ശാലുവിന് ഇതിനോടകം തന്നെ സാധിച്ചിട്ടുണ്ട്. തനിക്ക് ലഭിക്കുന്ന ഓരോ വേഷവും അതി മനോഹരമായാണ് ശാലു അവതരിപ്പിക്കുന്നത്. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും ശാലു ഒരു മിന്നുന്ന താരമാണ് എന്നത് എല്ലാ പ്രേക്ഷകർക്കും അറിയാം.

സീരിയലുകളിലെ സജീവ താരമായ ശാലു സാമൂഹ്യ മാധ്യമങ്ങളിലും ഏറെ സജീവമാണ്. തന്റെ മനോഹര ചിത്രങ്ങളും നൃത്ത വീഡിയോസും എല്ലാം എപ്പോഴും ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് ശാലുവിൻ്റെ ഏറ്റവും പുതിയ ഡാൻസ് വീഡിയോയാണ് . ഈ നൃത്ത വീഡിയോ ആരാധകർക്കായി താരം പോസ്റ്റ് ചെയ്തിരിക്കുന്നത് താരത്തിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ്.


ഒരു മാസം മുൻപ് പോസ്റ്റ് ചെയ്ത ഈ വീഡിയോ രണ്ട് ലക്ഷത്തിനു മുകളിൽ കാഴ്ചക്കാരെയാണ് ലഭിച്ചിട്ടുള്ളത്. രാവണപ്രഭു എന്ന മോഹൻലാൽ ചിത്രത്തിലെ അറിയാതെ അറിയാതെ എന്ന ഗാനത്തിനാണ് ശാലു അതി മനോഹരമായി ചുവടു വച്ചിരിക്കുന്നത്. ജയചന്ദ്രനും കെ എസ്‌ ചിത്രയും ചേർന്ന് ആലപിച്ച ഈ ഗാനത്തിന്റെ ലിറിക്‌സ് രചിച്ചിട്ടുള്ളത് ഗിരീഷ് പുത്തഞ്ചേരിയാണ്.

ഈ നൃത്ത വീഡിയോ പകർത്തിയിട്ടുള്ളത് വിഷ്ണു വെഞ്ഞാറമൂട് ആണ്. ഒപ്പം അസിസ്റ്റന്റ് ക്യാമറമാൻ ആയി ശ്യാമും പ്രവർത്തിച്ചിട്ടുണ്ട് . ഒട്ടേറെ പേരാണ് താരത്തെ അഭിനന്ദിച്ചും സപ്പോർട്ട് ചെയ്തും ഈ കിടിലൻ ഡാൻസ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയുള്ളത്.