സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി ശാലു മേനോൻ..! താരത്തിൻ്റെ വിഷു സ്പെഷൽ ഡാൻസ് കാണാം..

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ മിനിസ്ക്രീൻ താരമാണ് നടി ശാലു മേനോൻ. ശാലു ഇതിനോടകം തന്നെ ഒട്ടേറെ നല്ല കുടുംബ പരമ്പരകളുടെ ഭാഗമായിട്ടുണ്ട്. അതി മനോഹരമായാണ് ശാലു തനിക്ക് ലഭിക്കുന്ന ഓരോ വേഷവും പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അഭിനേത്രിയായ താരം നല്ലൊരു നർത്തകി കൂടിയാണെന്ന കാര്യം അറിയാത്തവർ വിരളമാണ്. താരത്തിന് സ്വന്തമായി നൃത്ത വിദ്യാലയവും ഉണ്ട്.

പരമ്പരകളിലൂടെയാണ് ശാലു എന്ന താരം പ്രേക്ഷക ശ്രദ്ധ നേടിയത് എങ്കിലും ഒട്ടേറെ മലയാള ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് താരം. കവർ സ്റ്റോറി, വക്കാലത്ത് നാരായണൻകുട്ടി, കാക്കകുയിൽ, മകൾക്ക്, ഇത് പാതിരാമണൽ തുടങ്ങി ചിത്രങ്ങളിൽ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ താരം എത്തിയിരുന്നു.

മിനിസ്ക്രീനിലേതു പോലെ തന്നെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. താരം തന്റെ നൃത്ത വീഡിയോസ് ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരത്തിന് സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് വിഷു സ്പെഷ്യൽ ആയി ശാലു ഒരുക്കിയ ഏറ്റവും പുതിയ ഡാൻസ് വീഡിയോയാണ് . താരത്തിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് ഈ നൃത്ത വീഡിയോ ആരാധകർക്കായി താരം പോസ്റ്റ് ചെയ്തിരിക്കുന്നത് .

സെറ്റ് മുണ്ടിൽ അതീവ സുന്ദരിയായാണ് ശാലു വീഡിയോയിൽ എത്തിയിരിക്കുന്നത് . ചെത്തി മന്ദാരം തുളസി എന്ന ഗാനത്തിനാണ് താരം ചുവടുവച്ചിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് താരത്തിന്റെ ഈ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

© 2024 M4 MEDIA Plus