തമിൾ ഗാനത്തിനു അതിമനോഹര നൃത്ത ചുവടുകളുമായി നടി ശാലു മേനോൻ..!

അഭിനയ രംഗത്ത് ഏറെക്കാലമായി സജീവമായി തുടരുന്ന താരമാണ് നടി ശാലു മേനോൻ . ബിഗ് സ്കീനിലും മിനിസ്ക്രീനിലും ഒരുപോലെ ശോഭിക്കുവാൻ ശാലു മേനോൻ എന്ന താരത്തിന് സാധിച്ചിട്ടുണ്ട്. ആദ്യ കാലങ്ങളിൽ സിനിമകളിൽ വേഷമിട്ടിരുന്നു എങ്കിലും നിലവിൽ മിനിസ്ക്രീൻ പരമ്പരകളിലാണ് ശാലു മേനോൻ സജീവമായിട്ടുള്ളത്. അഭിനേത്രി എന്നതിന് പുറമേ ഒരു നർത്തകി കൂടിയാണ് ശാലു. തന്റെ നൃത്തത്തിലെ മികവ് കൊണ്ടാണ് താരം അഭിനയ രംഗത്തേക്ക് എത്തിയതും. ഒരു സമയത്ത് അഭിനയ രംഗത്ത് നിന്ന് താരം വിട്ടു നിന്നെങ്കിലും പിന്നീട് ശക്തമായ തിരിച്ചു വരവോടെ ടെലിവിഷൻ രംഗത്ത് സജീവമായി. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശാലുവിന് സ്വന്തമായി ഒരു നൃത്ത വിദ്യാലയവും ഉണ്ട്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ്, സീ കേരളത്തിലെ മിസിസ് ഹിറ്റ്ലർ തുടങ്ങി പരമ്പരകളിലാണ് ഇപ്പോൾ ശാലു വേഷമിടുന്നത്.

കവർ സ്റ്റോറി , കാക്ക കുയിൽ, വക്കാലത്ത് നാരായണൻകുട്ടി, പരിണാമം , മകൾക്ക് , കിസ്സാൻ, ഇത് പാതിരാമണൽ തുടങ്ങി ചിത്രങ്ങളിലും ശാലു തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഒട്ടേറെ വിവാദങ്ങൾ സൃഷ്ടിച്ച ഒരു കേസിൽ അകപ്പെട്ട താരം വളരെ ധൈര്യ പൂർവ്വമാണ് ആ നിയമ നൂലാമാലകൾ നേരിട്ടത്. താരം വിവാഹിതയായത് 2016 ൽ ആയിരുന്നു , ഇത്തരം വിവാദങ്ങളുടെ ചൂടിൽ നിൽക്കവെ ആയിരുന്നു താരത്തിന്റെ വിവാഹവും. നടനായ സജി നായരാണ് ശാലുവിനെ വിവാഹം ചെയ്തത്. എന്നാൽ ആ ബന്ധത്തിന് ഏറെ നാളത്തെ ആയുസ്സ് ഉണ്ടായിരുന്നില്ല. താരം തന്റെ ജീവിതത്തിലെ പ്രതിസന്ധികളെ എല്ലാം തന്നെ മറികടന്നത് നൃത്തത്തിലൂടെ ആവണം .

സോഷ്യൽ മീഡിയയിലെ ഏറെ സജീവമായ താരമാണ് ശാലു മേനോൻ. തന്റെ പുത്തൻ ഫോട്ടോ ഷൂട്ടുകളും നൃത്ത വീഡിയോകളും ശാലു നിരന്തരം തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ശാലു മേനോൻസ് എന്ന പേരിൽ സ്വന്തമായി ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു താരം. ഈ ചാനലിലൂടെ കൂടുതലായും ഡാൻസ് വീഡിയോസാണ് ശാലു മേനോൻ പങ്കുവയ്ക്കാറുള്ളത് . ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് ഇൻസ്റ്റഗ്രാമിൽ ശാലു പങ്കുവച്ച പുതിയൊരു ഡാൻസ് വീഡിയോ ആണ്. എന്നത്തേയും പോലെ ക്ലാസിക്കൽ നൃത്ത ചുവടുകളുമായാണ് താരം എത്തിയത്. ശാലുവിന്റെ ആരാധകർ ഈ വീഡിയോ ഏറ്റെടുക്കുകയും ചെയ്തു.