Categories: Videos

സാരിയിൽ ക്യൂട്ട് ലുക്കിൽ നടി ശാലു മേനോൻ..! ആരാധകർക്കായി വീഡിയോ പങ്കുവച്ച് താരം..

നാളുകളേറെയായി അഭിനയ രംഗത്ത് സജീവമായി നിലകൊള്ളുന്ന താരമാണ് നടി ശാലു മേനോൻ . ശാലു മേനോൻ എന്ന താരത്തിന് ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ ശ്രദ്ധ പിടിച്ചു പറ്റുവാൻ സാധിച്ചിട്ടുണ്ട്. തൻറെ കരിയറിന് തുടക്കം കുറിച്ച സമയങ്ങളിൽ ആയിരുന്നു സിനിമകളിൽ വേഷമിട്ടിരുന്നത് . ഇപ്പോൾ മിനിസ്ക്രീൻ പരമ്പരകളിലാണ് ശാലു മേനോൻ എന്ന താരത്തെ കൂടുതലായും കാണാൻ സാധിക്കുന്നത്. ശാലു മേനോൻ ഒരു നടി എന്നതിന് പുറമേ നല്ലൊരു ഡാൻസർ കൂടിയാണ്. നൃത്തത്തിലെ ഈ പ്രാവിണ്യം കൊണ്ടാണ് താരം അഭിനയരംഗത്തും തിളങ്ങിയത്. ശാലു തന്റെ അഭിനയ ജീവിതത്തിൽ നിന്ന് കുറച്ചുകാലം ഒരിടവേള എടുത്തുവെങ്കിലും പിന്നീട് തിരിച്ചു വന്നത് അതിശക്തയായാണ്. ടെലിവിഷൻ രംഗത്താണ് തിരിച്ചെത്തിയതിന് ശേഷം താരം ഏറെ സജീവമായത്. അഭിനയവും നൃത്തവും ഒരുപോലെയാണ് ശാലു മുന്നോട്ടു കൊണ്ടുപോകുന്നത്. താരം സ്വന്തമായി ഒരു നൃത്ത വിദ്യാലയവും നടത്തി പോരുന്നുണ്ട്. മിസിസ് ഹിറ്റ്ലർ, സീത രാമം തുടങ്ങി പരമ്പരകളിലാണ് നിലവിൽ ശാലു വേഷമിടുന്നത്.



കവർ സ്റ്റോറി , കാക്ക കുയിൽ, വക്കാലത്ത് നാരായണൻകുട്ടി, പരിണാമം , മകൾക്ക് , കിസ്സാൻ, ഇത് പാതിരാമണൽ തുടങ്ങി മലയാള ചിത്രങ്ങളിലാണ് ശാലു ഇതിനോടകം വേഷമിട്ടിട്ടുള്ളത്. അഭിനയത്തിൽ തിളങ്ങി നിന്ന സമയത്ത് ആയിരുന്നു ഒട്ടേറെ വിവാദങ്ങൾ സൃഷ്ടിച്ച ഒരു കേസിൽ താരം അകപ്പെടുന്നത്. എന്നാൽ ആ നിയമ നൂലാമാലകളെ എല്ലാം ശാലു മേനോൻ വളരെ ശക്തമായാണ് നേരിട്ടത്. ഈ കേസിൽ അകപ്പെട്ട സമയത്തായിരുന്നു താരത്തിന്റെ വിവാഹവും. 2016 ലാണ് ശാലു വിവാഹിതയാകുന്നത് , എന്നാൽ ആ ബന്ധം ഏറെനാൾ നീണ്ടു പോയില്ല.

സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യം കൂടിയാണ് ശാലു. ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡാൻസ് വീഡിയോസും താരം നിരന്തരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. നർത്തകി ആയതുകൊണ്ട് തന്നെ ശാലു കൂടുതലും തന്റെ നൃത്ത വീഡിയോകളാണ് പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ താരം തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ഫോട്ടോ ഷൂട്ട് വീഡിയോ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. വൈറ്റ് കളർ സാരി ധരിച്ച് അതിസുന്ദരിയായാണ് ശാലു ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

M4 MEDIA PLUS

Share
Published by
M4 MEDIA PLUS

Recent Posts

സാരിയിൽ തകർപ്പൻ ഡാൻസുമായി മലയാളികളുടെ പ്രിയ താരം അന്ന രാജൻ…വീഡിയോ കാണാം..

ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അന്ന രേഷ്മ രാജൻ. ലിച്ചി എന്ന കഥാപാത്രത്തിലൂടെ അങ്കമാലി…

2 months ago

ജന്മദിനത്തിൽ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച് പ്രിയ താരം അനുപമ പരമേശ്വരൻ..

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായ അനുപമ,…

2 months ago

അതിഗംഭീരമായ ഡാൻസ് ചുവടുകളുമായി മലയാളികളുടെ പ്രിയ താരം ഗായത്രി ആർ സുരേഷ്

മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് നടി ഗായത്രി ആർ സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന…

3 months ago

ഉദ്ഘാടന വേദിയിൽ ആരാധകരുടെ മനം മയക്കുന്ന ഡാൻസുമായി നടി അന്ന രാജൻ.. വീഡിയോ കാണാം..

ഒറ്റ സിനിമ കൊണ്ട് സിനിമ മേഖലയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത നടിയാണ് അന്ന രേശ്മ രാജൻ. അങ്കമാലി ഡയറീസ് എന്ന…

3 months ago