അലൈപാവുതെ കണ്ണാ.. ഗാനത്തിന് മനോഹര നൃത്തവുമായി ശാലു മേനോൻ..

അഭിനയ രംഗത്ത് ഏറെക്കാലമായി സജീവമായി തുടരുന്ന താരമാണ് നടി ശാലു മേനോൻ . താരം സിനിമകളിലും സീരിയലുകളിലും ഒരുപോലെ ശോഭിച്ചിട്ടുണ്ട്. നിലവിൽ താരം സജീവമായി തുടരുന്നത് സീരിയലുകളിൽ ആണ്. അഭിനേത്രിയായ ശാലു നല്ലൊരു നർത്തകി കൂടിയാണ്. ചെറുപ്പം മുതൽ നൃത്തം പഠിക്കുന്ന ശാലു ഇന്ന് സ്വന്തമായി ഒരു നൃത്ത വിദ്യാലയം നടത്തുന്നുണ്ട്.

ശാലു എന്ന താരം ഒട്ടേറെ വിവാദങ്ങളിൽ ചെന്നുപ്പെടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു . എന്നാൽ അതിനെയെല്ലാം ധൈര്യ പൂർവ്വമാണ് ശാലു നേരിട്ടത്. താരത്തിന്റെ വിവാഹം നടക്കുന്നത് ഇത്തരം വിവാദങ്ങളുടെ ചൂടിൽ നിൽക്കുമ്പോഴായിരുന്നു . താരത്തെ വിവാഹം ചെയ്തത് നടനായ സജി നായരാണ്. എന്നാൽ ഇവർക്ക് തമ്മിൽ യോജിച്ചു പോകാൻ സാധിച്ചില്ല. താരം തന്റെ ജീവിതത്തിലെ പ്രതിസന്ധികളെ മറികടന്നത് നൃത്തത്തിലൂടെ ആവണം.

ശാലു സമൂഹ്യ മാധ്യമങ്ങളിലെ സജീവ താരമാണ് . താരം തന്റെ പുത്തൻ ഫോട്ടോ ഷൂട്ടുകളും നൃത്ത വീഡിയോകളും പ്രേക്ഷകർക്കായി പോസ്റ്റ് ചെയ്യാറുണ്ട്. താരത്തിന് സ്വന്തമായി ശാലു മേനോൻസ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും ഉണ്ട്. ഇതിൽ താരം കൂടുതലായും ഡാൻസ് വീഡിയോസാണ് പോസ്റ്റ് ചെയ്യാറുള്ളത്.

ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് ശാലുവിന്റെ പുതിയ ഡാൻസ് വീഡിയോ ആണ് . കടൽ തീരത്ത് വച്ച് താരം ചുവടു വച്ചിരിക്കുന്നത് അലൈപായുതെ എന്ന ഗാനത്തിനാണ് . ഒട്ടേറെ ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.