നടി ഷഫ്നക്കൊപ്പം തകർപ്പൻ ഡാൻസുമായി ഗോപികയും കീർത്തനയും..!

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സാന്ത്വനം എന്ന പരമ്പരയാണ് ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരകളിൽ ഒന്ന്. സിനിമ നടി കൂടിയായിരുന്ന ചിപ്പി ഏറെ നാളുകൾക്ക് ശേഷം പ്രധാന വേഷം അവതരിപ്പിക്കുന്ന സീരിയൽ കൂടിയാണ് സാന്ത്വനം. റേറ്റിംഗിന്റെ കാര്യത്തിൽ മറ്റു പരമ്പരകളെ ബഹുദൂരം പിന്നിലാക്കി മുന്നേറികൊണ്ടിരിക്കുകയാണ് സാന്ത്വനം എന്ന ഈ കുടുംബ പരമ്പര. സാന്ത്വനത്തിൽ ചിപ്പിയെ കൂടാതെ വേറെയും ഒരുപാട് താരങ്ങൾ പ്രധാനവേഷങ്ങൾ ചെയ്യുന്നുണ്ട്.

അതിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് നടി ഗോപിക അനിൽ ആണ്. ഗോപിക ബാലതാരമായി സിനിമയിൽ തിളങ്ങിയ ഒരാളാണ്. വർഷങ്ങൾക്ക് ശേഷം താരം തിരിച്ചുവരവ് നടത്തിയത് ടെലിവിഷൻ പരമ്പരകളിലൂടെയാണ്. അതിൽ സാന്ത്വനം സീരിയൽ ആണ് തരത്തിന് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്. മോഹൻലാലിൻറെ മകളായി ബാലേട്ടൻ എന്ന മലയാളികളുടെ പ്രിയ ചിത്രത്തിൽ അഭിനയിച്ച താരമാണ് ഗോപിക. അതിന് ശേഷം ഗോപിക എന്ന താരത്തെ മലയാളികൾ കാണുന്നത് ആ സീരിയലിലൂടെ ആണ്.

ഈ പരമ്പരയിൽ ഗോപിക അവതരിപ്പിക്കുന്നത് അഞ്ജലി എന്ന കഥാപാത്രത്തെയാണ്. സജിൻ ടി.പിയാണ് അഞ്ജലിയുടെ ഭർത്താവ് ശിവൻ എന്ന കഥാപാത്രമായി ഈ പരമ്പരയിൽ വേഷമിട്ടത് . സജിൻ അഭിനയത്തിലേക്ക് വരുന്നത് പ്ലസ് എന്ന സിനിമയിലൂടെയാണ് . സജിന്റെ യഥാർത്ഥ ജീവിതത്തിലെ ഭാര്യ , താരത്തിന്റെ ആദ്യ ചിത്രത്തിൽ സജിൻ ഒപ്പം അഭിനയിച്ച നടി ഷഫ്നയാണ് . സജിന്റെ യഥാർത്ഥ ഭാര്യ ഷഫ്നയും പരമ്പരയിലെ ഭാര്യ ഗോപികയും വളരെ അടുത്ത സുഹൃത്തുക്കളാണ്.

സോഷ്യൽ മീഡിയയിൽ ഗോപികയും ഷഫ്നയും ഒരുമിച്ചുള്ള ഫോട്ടോസും വീഡിയോസും മലയാളി പ്രേക്ഷകർ പലപ്പോഴും കണ്ടിട്ടുണ്ടാവാം. ഇപ്പോഴിതാ പ്രേക്ഷകർക്കായി ഇവർ പുതിയ റീൽസ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഓണത്തിന് ഒരുമിച്ച് ഡാൻസ് ചെയ്യുന്ന ഷഫ്നയേയും ഗോപികയേയും ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുക . സെറ്റ് സാരിയിൽ സുന്ദരികളായി എത്തിയ ഇവരെ കൂടാതെ മൂന്നാമത് ഒരു താരത്തെ കൂടി റീൽസിൽ കാണാം. അത് മറ്റാരും അല്ല , ഗോപികയുടെ അനിയത്തി കീർത്തനയാണ്. മോഹൻലാലിൻറെ ഇളയമകളായി ബാലേട്ടൻ സിനിമയിൽ അഭിനയിച്ച ഗോപികയുടെ സ്വന്തം അനുജത്തി കീർത്തന ആണ്.