പൃഥ്വിരാജ് – സുരാജ് ചിത്രം ഡ്രൈവിംഗ് ലൈസൻസ് ഹിന്ദി റീമേക്ക് “സെൽഫി”.. ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

ലാൽ ജൂനിയറിന്റെ സംവിധാനം മികവിൽ അന്തരിച്ച സച്ചി രചന നിർവഹിച്ച പൃഥ്വിരാജ് സുകുമാരൻ , സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമായിരുന്നു ഡ്രൈവിംഗ് ലൈസൻസ് . 2019ൽ പുറത്തിറങ്ങി സൂപ്പർഹിറ്റായി മാറിയ ഈ ചിത്രത്തിൻറെ ഹിന്ദി പതിപ്പ് ഇപ്പോൾ റിലീസിന് എത്തുകയാണ്. സെൽഫി എന്ന പേരിൽ ഹിന്ദിയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ
പൃഥ്വിരാജ് സുകുമാരൻ , സുരാജ് വെഞ്ഞാറമൂട് എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങളെ യഥാക്രമം അവതരിപ്പിക്കുന്നത് അക്ഷയ് കുമാർ, ഇമ്രാൻ ഹാഷ്മി എന്നിവരാണ് . രാജ് മേഹ്തയാണ് സെൽഫിയുടെ സംവിധാനം നിർവഹിക്കുന്നത്. ഈ ഹിന്ദി പതിപ്പിന്റെ ട്രെയിലറും ഒരു വീഡിയോ ഗാനവും ഇതിനോടകം വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിനുശേഷം ഇപ്പോഴിതാ ചിത്രത്തിലെ പുതിയൊരു വീഡിയോ ഗാനം കൂടി റിലീസ് ചെയ്തിരിക്കുകയാണ്. കുടിയെ നീ തേരി എന്ന ഈ വീഡിയോ ഗാനരംഗത്തിൽ വേഷമിട്ടിരിക്കുന്നത് അക്ഷയ് കുമാറും നടി മൃണാൾ താക്കൂറും ആണ്.

അതീവ ഗ്ലാമർ ലുക്കോടുകൂടി പ്രത്യക്ഷപ്പെട്ട നടി മൃണാൾ താക്കൂർ തന്നെയാണ് ഈ വീഡിയോ ഗാനത്തിന്റെ ഹൈലൈറ്റ്. സ്റ്റൈലിഷ് ലുക്കോടുകൂടി കിടിലൻ നൃത്ത ചുവടുകളുമായി എത്തിയ അക്ഷയ് കുമാറും ശ്രദ്ധ നേടുന്നുണ്ട്. ദി പ്രൊഫെക്, സാറ എസ് ഖാൻ എന്നിവരാണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്. തനിഷ്‌ക് ബാഗച്ചി , ദി പ്രൊഫെക്ന്റെ സംഗീതത്തെ പുനരാവിഷ്കരിച്ചതാണ് ഈ വീഡിയോ ഗാനം . സെൽഫിയുടെ നിർമ്മാണ പങ്കാളികളായി എത്തുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, സ്റ്റാർ സ്റ്റുഡിയോസ് എന്നിവയാണ്. ആഗോളതലത്തിൽ ഫെബ്രുവരി 24ന് ചിത്രം പ്രദർശനത്തിന് എത്തും. ഈ ചിത്രത്തിൻറെ മലയാളം പതിപ്പ് നിർമ്മിച്ചിരിക്കുന്നത് പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ്.