പ്രണയത്തിനു വേണ്ടി തമ്മിലടിച്ച് സ്കൂൾ വിദ്യാർഥിനികൾ..! സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ..കാണാം..

ഒന്നിലധികംപ്പേർക്ക് ഒരാളോട് ഇഷ്ടം തോന്നിയാൽ എന്ത് ചെയ്യും? ഒന്നാകേണ്ടത് പരസ്പരം സ്നേഹിക്കുന്നവരാണ് എന്ന് പറഞ്ഞ് വേണമെങ്കിൽ നയപരമായ ഒരു തീരുമാനത്തിലേക്ക് എത്തിച്ചേരാം. പക്ഷേ ഇത്തരം ഒരു സാഹചര്യത്തിൽ പരസ്പരം തല്ലിത്തോൽപ്പിച്ച് പ്രണയം സ്വന്തമാക്കിയാലോ ? ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് തങ്ങളുടെ പ്രണയം സ്വന്തമാക്കാനായി പരസ്പരം തല്ലിത്തോൽപ്പിക്കുന്ന രണ്ട് സ്കൂൾ വിദ്യാർത്ഥിനികളുടെ ദൃശ്യങ്ങളാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് രണ്ട് പെൺകുട്ടികൾ ഒരു ആൺകുട്ടിയുടെ പേരിൽ വഴക്കിടുന്നതും പരസ്പരം കൈയേറ്റം ചെയ്യുന്നതുമാണ്. ജാർഖണ്ഡിൽ നിന്നുള്ളതാണ് ഈ വീഡിയോ. ഇരുവരും വഴക്കിനിടയിൽ പരസ്പരം മുടിക്കുത്തിന് പിടിക്കുന്നതും തള്ളിയും വലിച്ചും താഴെയിടാൻ ശ്രമിക്കുന്നതായും ഈ വീഡിയോയിൽ കാണാം. ചവിട്ടലും തല്ലലുമായി വഴക്കിട്ടു കൊണ്ടിരിക്കുന്ന ഇവരെ വല്ല വിധേനയും പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന മറ്റ് സുഹൃത്തുക്കളായ പെൺകുട്ടികളേയും , ഇരുവരേയും തമ്മിലടിപ്പിക്കാൻ വേണ്ടി കൈയ്യടിച്ചും ആർപ്പു വിളിച്ചും ആക്രോശിച്ച് കൊണ്ട് അവരെ പ്രോത്സാഹിപ്പിക്കുന്ന ആൺകുട്ടികളേയും ഈ ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്.

ഇരു പെൺകുട്ടികളും തമ്മിലുള്ള ഈ പോരാട്ടം അരങേറിയത് ജാർഖണ്ഡിലെ ഹരിബാഗിലെ അനന്താ കോളേജ് കാന്റീന് മുൻപിലാണ്. ഈ പെൺകുട്ടികളെ തമ്മിലടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങളിലെ ആൺകുട്ടിളെ പോലെ തന്നെയാണ് ഈ വീഡിയോ പങ്കുവയ്ക്കുന്നവരും . അവരും തമ്മിലടി പോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്ന മനസുമായാണ് ഈ വീഡിയോ പക്കുവയ്ക്കുന്നത്. ഇവരുടെ ഈ തമ്മിൽ തല്ലിന്റെ വീഡിയോ പലരും ആഘോഷമാക്കി പങ്കു വയ്ക്കുന്നത് ബോളിവുഡിലെ ചില പാട്ടുകൾ കൂടി ചേർത്ത് എഡിറ്റ് ചെയ്തു കൊണ്ടാണ്.