സരയൂ മോഹൻ്റെ വേറേ ലെവൽ എനർജി..! സാരിയിൽ തകർപ്പൻ ഡാൻസുമായി താരം..

ചക്കരമുത്ത് എന്ന സിനിമയിലൂടെ മലയാള ചലചിത്ര മേഖലയിലേക്ക് കടന്നു വന്ന അഭിനയത്രിയും നർത്തകിയുമാണ് സരയു മോഹൻ. തന്റെ അഭിനയ ജീവിതത്തിലെ ആദ്യ കാലങ്ങളിൽ സഹനടിയായിട്ടായിരുന്നു സരയു സിനിമ ആസ്വാദകരുടെ മുമ്പാകെ പ്രേത്യക്ഷപ്പെട്ടത്. പിന്നീട് ശക്തമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത് പ്രേഷകരുടെ ഇഷ്ട നടിയായി മാറാൻ സരയുവിന് അധിക കാലം വേണ്ടി വന്നില്ല.

ടെലിവിഷൻ ഷോകളിലൂടെയാണ് കണ്ണൂർ സ്വേദേശിയായ സരയു ജീവിതം ആരംഭിക്കുന്നത്. പിന്നീട് എറണാകുളത്തേക്ക് താമസമാറിയ താരം ബിരുദം കരസ്ഥമാക്കിയത് പല പ്രേമുഖ നേതാക്കൾ, അഭിനേതാക്കൾ പഠിച്ചുയിറങ്ങിയ മഹാരാജാസ് കോളേജിലാണ്. 2016ലാണ് നടി വിവാഹിതയായത്. മികച്ച നർത്തകി കൂടിയായ സരയു കലാഭവനിലായിരുന്നു പ്രകടനം കാഴ്ചവെക്കാൻ അവസരം ലഭിച്ചിരുന്നത്.

രമേശ്‌ പിഷാരടി പ്രധാന കഥാപാത്രമായി മലയാളികളുടെ മുന്നിലെത്തിയ കപ്പൽ മുതലാളി എന്ന ചലചിത്രത്തിലൂടെയാണ് നായികയായി വേഷമിട്ട സരയു ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റുന്നത്. പിന്നീടുള്ള തനിക്ക് ലഭിച്ച ഒട്ടുമിക്ക സിനിമകളിൽ നായിക പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു ചെയ്തിരുന്നത്. ജയറാം, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മീര ജാസ്മീൻ എന്നിവർ തകർത്ത് അഭിനയിച്ച് കൈയടി വാരികൂട്ടിയ ഫോർ ഫ്രണ്ട്‌സ് ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രം ചെയ്ത് മലയാളികളുടെ ഇടയിൽ തരംഗമുണ്ടാക്കിയിരുന്നു.

എണ്ണിയാൽ ഒതുങ്ങാത്ത സിനിമകളിലും തമിഴ് മേഖലയിലും തന്റെ വ്യക്തി മുദ്ര പതിപ്പിക്കാൻ സരയു നീണ്ട കാലം വേണ്ടിയിരുന്നില്ല. സമൂഹ മാധ്യമങ്ങളിൽ സജീവമായ സരയു ഇടയ്ക്ക് ആരാധകരെ സന്തോഷിപ്പിക്കുന്ന വീഡിയോകളും പുത്തൻ ഫോട്ടോഷൂട്ടുകളും പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ഇപ്പോൾ സാരീയിൽ കിടിലൻ ഡാൻസ് ചുവടുകൾ ചെയുന്ന സരയുവിനെയാണ് മലയാളികൾക്ക് കാണാൻ കഴിയുന്നത്.