കുഴപ്പൊണ്ടോ..! കറുപ്പ് താൻ എനേക്ക് പുടിച്ച കളറ്..! ഡാൻസ് വീഡിയോ പങ്കുവച്ച് സരയൂ മോഹൻ..

മലയാള സിനിമ രംഗത്ത് ശോഭിച്ച നടിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് നടി സരയു മോഹൻ . താരം മലയാള സിനിമാ രംഗത്തേക്ക് കടന്നു വരുന്നത് ചക്കരമുത്ത് എന്ന ദിലീപ് ചിത്രത്തിലൂടെയാണ് . ചെറിയ റോളുകളിൽ ശ്രദ്ധ നേടി കൊണ്ടിരിക്കവെയാണ് കപ്പൽ മുതലാളി എന്ന ചിത്രത്തിൽ സരയൂ നായിക വേഷത്തിൽ എത്തുന്നത്. ഈ ചിത്രത്തിൽ ഗംഭീര പ്രകടനമാണ് താരം കാഴ്ചവച്ചത്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും സരയു ഒരു പോലെ ശ്രദ്ധ നേടി. നാടകമേ ഉലകം, ജനപ്രിയൻ, ഹസ്ബന്റ്സ് ഇൻ ഗോവ, ഹൗസ്ഫുൾ , നിദ്ര തുടങ്ങി ചിത്രങ്ങളിൽ എല്ലാം ശ്രദ്ധേയമായ വേഷങ്ങൾ സരയു അവതരിപ്പിച്ചു.

സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം . തന്റെ ഇൻസ്റ്റഗ്രാം പേജിൽ സരയു പോസ്റ്റ് ചെയ്ത റീൽസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ബ്ലാക്ക് കളർ ഫ്രോക്ക് ധരിച്ച് എത്തിയ താരം , കറുപ്പ് താൻ എനക്ക് പിടിച്ച കളറ് എന്ന തമിഴ് ഗാനത്തിന് ചുവടുവച്ചിരിക്കുകയാണ്. അഭിനേത്രിയായ സരയൂ നല്ലൊരു നർത്തകി കൂടിയാണ് . അതിസുന്ദരിയായി റീൽസിൽ പ്രത്യക്ഷപ്പെട്ട താരം അടിപൊളിയായി ഡാൻസ് ചെയ്യുന്നതും കാണാം.

കുഴപ്പണ്ടോ ? എന്ന ക്യാപ്ഷനോടെയാണ് ഈ റീൽസ് വീഡിയോ സരയൂ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത് . താരത്തിന്റെ വീഡിയോയ്ക്ക് താഴെ ഒട്ടേറെ ആരാധകരാണ് കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. പ്രേക്ഷകർ പലരും ഇനിയും ബിഗ് സ്ക്രീനിൽ സജീവമായി സരയൂവിനെ കാണാൻ ആഗ്രഹിക്കുന്നവരാണ് .