സനുഷയുടെ വേറേ ലെവൽ എനർജി..സ്റ്റാർ മാജിക് ഷോയിൽ തകർപ്പൻ ഡാൻസുമായി സനുഷ സന്തോഷ്..

മലയാള സിനിമയിൽ ബാലതാരമായി എത്തി അവിസ്മരണീയ പ്രകടനം കാഴ്ചവച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് സനുഷ സന്തോഷ്. ചെറു പ്രായത്തിൽ തന്നെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ട് തവണയാണ് സനുഷയെ തേടി എത്തിയത് . 2004-ൽ ആയിരുന്നു ആദ്യത്തെ അവാർഡ് താരം കരസ്ഥമാക്കിയത്. പിന്നീട് വർഷങ്ങൾക്ക് ശേഷം സനുഷയുടെ മികച്ച പ്രകടനത്തിന് ജൂറിയുടെ പ്രത്യേക പരാമർശത്തിന് താരം അർഹയായി തീർന്നു. ബാലതാരമായി സിനിമയിൽ മാത്രമല്ല സീരിയലിലും താരം ശ്രദ്ധ നേടിയെടുത്തിരുന്നു.

ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ ആയിരുന്നു ബാലതാരമായി എത്തിയപ്പോൾ താരത്തെ തേടിയെത്തിയത്. എന്നാൽ സനുഷ വളർന്ന് സുന്ദരിയായി നായിക നിരയിലേക്ക് ഉയർന്നപ്പോൾ താരത്തിന് സിനിമയിൽ അവസരങ്ങൾ വളരെ വിരളമായിരുന്നു. സനുഷ എന്ന താരം അവസാനമായി അഭിനയിച്ചത് 2019-ൽ പുറത്തിറങ്ങിയ ജേർസി എന്ന തെലുങ്ക് ചിത്രത്തിലാണ് . ബിബിൻ ജോർജ് നായകനാകുന്ന ഒരു മലയാള ചിത്രത്തിൽ ആണ് ഇപ്പോൾ സനുഷ അഭിനയിച്ചു കൊണ്ടിരിക്കുന്നത് .
സിനിമകളിൽ അവസരങ്ങൾ കുറവ് ആണെങ്കിലും ടെലിവിഷൻ രംഗത്ത് സനുഷ ഇപ്പോൾ നിറസാന്നിധ്യമാണ്. താരം ഇപ്പോൾ ടെലിവിഷൻ പ്രോഗ്രാമുകളിൽ അതിഥിയായി എത്തി പ്രേക്ഷകർക്കിടയിൽ സ്റ്റാറാവുകയാണ് .

ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിൽ അതിഥിയായി ഒട്ടേറെ തവണ സനുഷ എത്തിയിരുന്നു. ആ ഷോയിൽ പങ്കെടുത്ത ശേഷമാണ് സനുഷയുടെ പുത്തൻ പുതിയ ചലച്ചിത്ര വിശേഷങ്ങൾ ആരാധകരും പ്രേക്ഷകരും അറിഞ്ഞ് തുടങ്ങിയത് . ഈ ഷോയിലെ പല എപ്പിസോഡുകളിലും എത്തിയ താരം ക്രിസ്തുമസ് സ്പെഷ്യൽ എപ്പിസോഡിൽ നടൻ ഉണ്ണി മുകുന്ദനൊപ്പം പങ്കെടുത്തിരുന്നു.
ഇരുവരും തന്നെയായിരുന്നു ഈ ഷോയുടെ ന്യൂ ഇയർ എപ്പിസോഡിലും പ്രധാന അതിഥികൾ ആയി എത്തിയത്.

ആ സ്പെഷ്യൽ എപ്പിസോഡിൽ വച്ച് സനുഷ ഇപ്പോഴത്തെ ട്രെൻഡിങ് സോങ്ങായ പുഷ്പയിലെ സാമി സാമി ഗാനത്തിന് വേദിയിൽ കിടിലൻ ഡാൻസ് പെർഫോമൻസ് കാഴ്ചവച്ചിരുന്നു. സനുഷയുടെ ഈ പ്രകടനം ആരാധകരെ ആവേശത്തിലാഴ്ത്തി . വീഡിയോ കണ്ട താരത്തിന്റെ ആരാധകർ പറഞ്ഞത് ഡാൻസിൽ ഉടനീളം എന്തൊരു എനർജിയാണ് താരത്തിന് എന്നാണ്.