ഗൗണിൽ സുന്ദരിയായി സനുഷ സന്തോഷ്.. മേക്കപ്പ് വീഡിയോ പങ്കുവച്ച് സനുഷ…

മലയാള സിനിമ രംഗത്തേക്ക് ബാലതാരമായി കടന്നു വന്ന് ജനഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് നടി സനുഷ സന്തോഷ്. സനുഷ ഒട്ടേറെ ചിത്രങ്ങളിലാണ് ബാലതാരമായി അഭിയിച്ചിട്ടുള്ളത്. സനുഷ തന്റെ ചെറുപ്രായത്തിൽ അഭിനയിച്ച ചിത്രങ്ങൾ കൂടുതലും സൂപ്പർസ്റ്റാറുകളുടെ കൂടെയായിരുന്നു. കാഴ്ച എന്ന മമ്മൂട്ടി ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി വേഷമിട്ട സനുഷ ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കി. ബാലതാര പ്രകടനത്തിന് ശേഷം വർഷങ്ങൾക്ക് ഇപ്പുറം നായിയായി താരം അരങ്ങേറി. മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായായാണ് സനുഷ വേഷമിട്ടത്. ഒന്ന് രണ്ട് ചിത്രങ്ങളിൽ കൂടി നായിക വേഷങ്ങളിൽ സനുഷ എത്തിയെങ്കിലും ഈ ചിത്രങ്ങൾ ഒന്നും തന്നെ താരത്തിന് ശ്രദ്ധ നേടികൊടുത്തില്ല. എന്നാൽ സനുഷയ്ക്ക് മറ്റൊരു സംസ്ഥാന അവാർഡ് കൂടി നേടി കൊടുത്ത ചിത്രമായിരുന്നു സക്കറിയുടെ ഗർഭിണികൾ . ഈ ചിത്രത്തിലെ കിടിലൻ പ്രകടനത്തിന് രണ്ടാമത്തെ സംസ്ഥാന അവാർഡും സനുഷ സ്വന്തമാക്കി.


ഒരു വർഷം മുമ്പ് സനുഷ ഒരു വീഡിയോയിലൂടെ താരം അനുഭവിച്ച വിഷമത്തെ കുറിച്ച് ആരാധകരുമായി പങ്കുവച്ചിരുന്നു. ലോക്ക് ഡൗൺ നാളുകളിൽ താൻ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നാണ് താരം ഈ വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. ഏറെ പ്രയാസപ്പെട്ടാണ് ആ അവസ്ഥയിൽ നിന്ന് താൻ തിരിച്ചുവന്നതെന്നും സനുഷ തുറന്നു പറഞ്ഞിരുന്നു. പിന്നീട് സനുഷ ടെലിവിഷൻ പ്രോഗ്രാമുകളിൽ സജീവമായി. ഫ്ലവർസ് ടി.വിയിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിൽ അതിഥിയായി എത്തിയാണ് താരം തിരിച്ചു വരവ് നടത്തിയത്.


ഇപ്പോൾ സൂപ്പർ ഫോർ എന്ന മഴവിൽ മനോരമയിലെ ഒരു റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയിരിക്കുകയാണ് സനുഷ. താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സ്റ്റേജിലേക്ക് കയറുന്നതിന് മുമ്പ് മേക്കപ്പ് ചെയ്ത് ഒരുങ്ങുന്ന ഒരു വിഡിയോയാണ് സനുഷ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് താരം ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഈ വീഡിയോ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.