സിക്സ് പാക്ക് വരാൻ ഗംഭീര വർക് ഔട്ട്..! വീഡിയോ പങ്കുവച്ച് സാനിയ ഇയ്യപ്പൻ..

ബാലനടിയായി പ്രേഷകരുടെ മുന്നിലെത്തിയ അഭിനയത്രിയാണ് സാനിയ ഇയപ്പൻ. ചുരുക്കം ചില ചലചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും കൈവെച്ച എല്ലാ വേഷങ്ങളും വളരെ മികച്ച രീതിയിലാണ് താരം കൈകാര്യം ചെയ്യുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡിഫോർ ഡാൻസ് എന്ന പരിപാടിയിലൂടെയാണ് പ്രേഷകർ സാനിയ ഇയ്യപ്പനെ കണ്ടു തുടങ്ങുന്നത്.

ആ സീസണിൽ സെക്കന്റ്‌ റന്നർപ്പ് കൂടിയായിരുന്നു സാനിയ ഇയപ്പൻ. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് സിനിമ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. ആദ്യ കാലങ്ങളിൽ ബാലനടിയായിട്ടായിരുന്നു താരം അഭിനയിച്ചിരുന്നത്. പിന്നീട് മികച്ച കഥാപാത്രങ്ങൾ തന്നെ തേടി വരുകയായിരുന്നു. താൻ അഭിനയിച്ച ഓരോ സിനിമയും വിജയിക്കാൻ പ്രധാന കാരണം സാനിയയുടെ പ്രധാന പങ്ക് ഉണ്ടെന്നതാണ്. നർത്തകി, അഭിനയത്രി എന്നത്തിലാണ് താരം ഇപ്പോൾ അറിയപ്പെടുന്നത്.

പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുകയും മലയാള സിനിമയായ ലൂസിഫർ മോഹൻലാലിനെ നായകനായി സിനിമയിലേക്ക് കൊണ്ടു വരുകയും പിന്നീട് ചിത്രം വമ്പൻ ഹിറ്റാക്കി ജനങ്ങൾ മാറ്റുകയും ചെയ്തിരുന്നു. ഈ സിനിമയിൽ പ്രധാന കഥാപാത്രം കൈകാര്യം ചെയ്തു കൊണ്ട് സാനിയ ഇയപ്പൻ രംഗത്ത് എത്തിയിരുന്നു. മഞ്ജു വാരിയർ ചെയ്ത കഥാപാത്രത്തിന്റെ മകളായിട്ടാണ് സാനിയ ചിത്രത്തിലെത്തിയിരുന്നത്.

സിനിമ ജീവിതത്തിൽ സജീവമായാതെ പോലെ സോഷ്യൽ മീഡിയയിലും തന്റെതായ വ്യക്തിമുദ്ര സാനിയ വളരെ നേരത്തെ തന്നെ പതിപ്പിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ലക്ഷ കണക്കിന് ഫോള്ളോവർസാണ് ഇൻസ്റ്റാഗ്രാമിലുള്ളത്. ഇപ്പോൾ ഇതാ സാനിയയുടെ പുതിയ വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായി മാറികൊണ്ടിരിക്കുന്നത്. ജിമ്മിൽ വ്യായാമം ചെയ്യുന്ന സാനിയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.