തായ്‌ലൻഡിൽ അവധി ആഘോഷിച്ച് സാനിയ ഈയ്യപ്പൻ.. വീഡിയോ പങ്കുവച്ച് താരം..

മലയാള സിനിമയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്റെതായ സ്ഥാനം കരസ്ഥമാക്കിയ താരമാണ് നടി സാനിയ ഇയ്യപ്പൻ. ഒട്ടേറെ യുവ നായികമാരുള്ള മലയാള സിനിമയിലെ ഫാഷൻ ക്വീൻ ആണ് സാനിയ . ഗ്ലാമറസ് ക്വീൻ എന്ന വിശേഷണവും താരത്തിനുണ്ട്. കാരണം സിനിമയിൽ ആയാലും പുറത്തായാലും അതീവ ഗ്ലാമറസ് വേഷങ്ങളിൽ താരം എത്താറുണ്ട്. തന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഡാൻസ് വീഡിയോസിനൊപ്പം തന്റെ അതീവ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്.

താരം പങ്കുവച്ച പുതിയൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒരു പൂമ്പാറ്റയെപ്പോലെ പാറി പറന്ന് നടക്കുന്ന സാനിയെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ബിക്കിനിയിലും ഷോർട്ട്സിലും ഉള്ള സാനിയയുടെ ഹോട്ട് ലുക്കാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുക. ഐലാൻഡ് ഗേൾ എന്ന കുറിച്ച് കൊണ്ടാണ് താരം ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്.

ഡാൻസിലൂടെ ശോഭിച്ച സാനിയ ചെറു പ്രായത്തിൽ തന്നെ അഭിനയ രംഗത്തേക്ക് കടന്നു വന്നു. ബാല്യകാല സഖി എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായി എത്തിയെങ്കിലും ഒട്ടുംതന്നെ വൈകാതെ താരം നായികയായും അരങ്ങേറ്റം കുറിച്ചു. ക്വീൻ എന്ന ടിജോ ജോസ് ചിത്രത്തിലാണ് സാനിയ ആദ്യമായി നായികയായി അഭിനയിച്ചത്. അഭിനയത്തിൽ മിന്നി തിളങ്ങുമ്പോഴും താരം നൃത്തം കൈവിട്ടില്ല. മലയാള സിനിമയിൽ തന്റെ ഒരു ഗ്ലാമറസ് ഡാൻസ് നമ്പറും സാനിയ കാഴ്ചവച്ചു. പതിനെട്ടാം പടി എന്ന ചിത്രത്തിൽ ആണ് താരം ഐറ്റം ഡാൻസർ ആയി എത്തിയത്.