സാനിയ ഇയ്യപ്പനൊപ്പം തകർപ്പൻ ഡാൻസുമായി റംസാൻ…! വൈറൽ വീഡിയോ കാണാം…

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ യുവ താരങ്ങളാണ് സാനിയ ഇയ്യപ്പനും റംസാൻ മുഹമ്മദും. ഡാൻസിലൂടെ ശ്രദ്ധ നേടിയ ഇരുവരും ഇപ്പോൾ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തിരിക്കുകയാണ് . മലയാള സിനിമയിലെ ഫാഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കുന്ന താര സുന്ദരിയാണ് സാനിയ . ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരം പിന്നീട് ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഒട്ടും വൈകാതെ തന്റെ പതിനഞ്ചാമത്തെ വയസ്സിൽ സാനിയ നായികയായും മലയാള സിനിമയിൽ ശോഭിച്ചു. തുടർന്നും ഒട്ടേറെ ചിത്രങ്ങളിൽ സാനിയ തന്റെ കഴിവ് തെളിയിച്ചു. നായികയായും മകൾ വേഷങ്ങളിലും താരം സിനിമയിൽ തിളങ്ങി. ദുൽഖർ നായകനായി എത്തിയ സല്യൂട്ട് ആണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം .

സിനിമയിൽ ബാലതാരമായി വേഷമിട്ടതിന് ശേഷമാണ് റംസാൻ ഡാൻസ് റിയാലിറ്റി ഷോയിൽ എത്തുന്നത്. സാൻസിലൂടെ ശ്രദ്ധ നേടിയ താരം പിന്നീട് മലയാളത്തിലെ വമ്പൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ ത്രീ യിൽ മത്സരാർത്ഥിയായി എത്തിയിരുന്നു. ചില ചിത്രങ്ങളിൽ നായക വേഷത്തിലും സഹനടനായും എത്തിയ റംസാന്റെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രമായിരുന്നു ഭീഷ്മ പർവ്വം. അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ഈ ചിത്രത്തിൽ ഒരു ഗാനത്തിലാണ് റംസാൻ പ്രത്യക്ഷപ്പെട്ടത് എങ്കിലും മലയാളി പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ഗാനമായിരുന്നു അത് .

മികച്ച നർത്തകരും സുഹൃത്തുക്കളുമായ സാനിയയും റംസാനും പുത്തൻ ഡാൻസ് വീഡിയോസുമായി പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. ഒന്നിനൊന്ന് മികച്ച ഡാൻസേഴ്സ് ആയതു കൊണ്ട് തന്നെ നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ വൈറലായത്. പൃഥ്വിരാജ് നായകനായി എത്തിയ ഉറുമി എന്ന ചിത്രത്തിലെ ഗാനത്തിനാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.