ബീച്ചിൽ ഗ്ലാമറസായി നടി സാനിയ ഇയ്യപ്പൻ.. താരത്തിൻ്റെ വൈറൽ ഫോട്ടോഷൂട്ട് കാണാം..

മലയാള സിനിമയിലെ യുവ താര സുന്ദരിമാരിൽ ഏറെ പ്രതീക്ഷ പകരുന്ന ഒരു അഭിനേത്രിയാണ് നടി സാനിയ ഇയ്യപ്പൻ. ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ താരം പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് ബാലതാരമായി സിനിമയിൽ അരങ്ങേറിയ താരം അധികം വൈകാതെ നായികയായി ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മമ്മൂട്ടിയുടെ ചിത്രം ‘ബാല്യകാലസഖി’യില്‍ ആണ് സാനിയ ബാലതാരമായി എത്തിയത്. തുടർന്ന് ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ക്വീൻ എന്ന ചിത്രത്തിൽ നായികയായി അരങ്ങേറി.

ഇതിന് ശേഷം സൂപ്പർ ഹിറ്റ് ചിത്രമായ ലൂസിഫറില്‍ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യരുടെ മകളായി എത്തിയതോടെ താരം ഏറെ ജനശ്രദ്ധ നേടിയെടുത്തു. പതിനെട്ടാം പടി എന്ന മമ്മൂട്ടി ചിത്രത്തിലെ ഗാനരംഗത്തിൽ ഗ്ലാമറസ്സായും സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.
അഭിനയത്തോടൊപ്പം മോഡലിംഗ് രംഗത്തും താരം ശോഭിച്ചിട്ടുണ്ട് . സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ് താരം. തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളും വീഡിയോകളുമെല്ലാം താരം ആരാധകര്‍ക്കായി പങ്കു വെക്കാറുണ്ട്. കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് സാനിയയുടെതായി പുറത്തിറങ്ങിയ അവസാന ചിത്രം. ദുല്‍ഖര്‍ സല്‍മാൻ നായകനായ സല്യൂട്ട് എന്ന ചിത്രത്തിലും സാനിയ അഭിനയിക്കുന്നുണ്ട്.
നല്ലൊരു ഡാൻസറായ സാനിയ വളരെ ചെറുപ്പത്തിൽ തന്നെ ഡാൻസ് പരിശീലിച്ച് തുടങ്ങിയതാണ്.

ഡാൻസ് തന്നെയാണ് സിനിമയിലേക്കുള്ള താരത്തിന്റെ വരവിന് വഴിയൊരുക്കിയത്. സാനിയ ഫാഷൻ രംഗത്തും തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അഭിനയം , ഡാൻസ് , മോഡലിംഗ് എന്നീ മേഖലകളിൽ ശ്രദ്ധ നേടിയ താരം ഫിറ്റ്നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലർത്തുന്നുണ്ട്. ജിമ്മിലെ വർക്ക്ഔട്ട് സെക്ഷനുകൾ ഒന്നും തന്നെ താരം മുടക്കാറില്ല.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് സാനിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്ക് വെച്ച പുതിയ ഫോട്ടോഷൂട്ടാണ്. ബീച്ചിൽ അതീവ ഗ്ലാമറസായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്. കിഷോർ രാധാകൃഷ്‌ണനാണ് താരത്തിന്റെ ഫോട്ടോസ് പകർത്തിയിരിക്കുന്നത് .

© 2024 M4 MEDIA Plus