കൂട്ടുകാർക്കൊപ്പം അറബിക് കുത്ത് ഡാൻസുമായി സാനിയ ഈയപ്പൻ..

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി സാനിയ ഇയ്യപ്പൻ. ആ റിയാലിറ്റി ഷോ യിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സാനിയയെ തേടിയെത്തിയത് മലയാള സിനിമയിലേക്ക് ഉള്ള അവസരമായിരുന്നു. സിനിമയിൽ ബാലതാരമായി എത്തിയ സാനിയയെ ആണ് പിന്നീട് മലയാളികൾ കാണുന്നത് . മൂന്ന് വർഷങ്ങൾക്ക് ശേഷം ബാലതാരമായി എത്തിയ താരം നായികയായി മലയാള സിനിമയിലേക്ക് കടന്നുവരികയും അതിശക്തമായ തുടക്കം കുറിക്കുകയും ചെയ്തു.


സിനിമയിൽ താരം സജീവമായപ്പോഴും തന്റെ ഡാൻസിനോടുള്ള ഇഷ്ടം ഒരിക്കലും സാനിയ വിട്ടു കളഞ്ഞിരുന്നില്ല. അവാർഡ് നൈറ്റുകളിലും സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും എല്ലാം താരം പങ്കെടുക്കുമ്പോൾ താരത്തിന്റെ കിടിലൻ ഡാൻസ് പെർഫോമൻസ് ഒരു പതിവ് കാഴ്ചയായി. തന്റെ ത്രസിപ്പിക്കുന്ന നൃത്ത ചുവടുകൾ കൊണ്ട് കാണികളെ ആവേശം കൊള്ളിക്കാനും സാനിയയ്ക്ക് സാധിച്ചിട്ടുമുണ്ട്.
താരം ഇപ്പോൾ ദുബായ് എക്സ്‌പോ കാണാൻ സുഹൃത്തുകൾക്ക് ഒപ്പം പോയിരിക്കുകയാണ് .

സാനിയ തന്റെ ഡാൻസിനോടുള്ള ഇഷ്ടം അവിടെ ചെന്നിട്ടും ആരാധകരെ കാണിച്ചിരിക്കുകയാണ് . വിജയ് നായകനായി എത്തുന്ന ബീസ്റ്റിലെ ‘അറബിക് കുത്ത്’ എന്ന സൂപ്പർഹിറ്റ് ട്രെൻഡിങ് പാട്ടിന് ഡി ഫോർ ഡാൻസിൽ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികൾക്ക് ഒപ്പം എക്സ്‌പോ നഗരിയിൽ ഡാൻസ് ചെയ്തിരിക്കുകയാണ് നമ്മുടെ താര സുന്ദരി.
സാനിയ ഈ വീഡിയോ പങ്കുവച്ചത് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആണ് . കുറച്ച് സെക്കൻഡുകൾ മാത്രമുള്ള ഈ ഡാൻസ് വീഡിയോ ആരാധകർ ഏറ്റെടുക്കുകയും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റുകയും ചെയ്തു. വീഡിയോ കണ്ട ആരാധകർ കുറച്ചു സമയം കൂടി വേണമായിരുന്നു എന്നാണ് അഭിപ്രായപ്പെട്ടത്. സാനിയയുടെ അടുത്ത റിലീസ് സിനിമ ദുൽഖർ സൽമാൻ നായകനായി എത്തുന്ന സല്യൂട്ട് ആണ് .

https://youtu.be/BUBAOR8xwCs
© 2024 M4 MEDIA Plus