അവധി ആഘോഷ വീഡിയോ ആരാധകർക്കായി പങ്കുവച്ച് നടി സാനിയ ഇയ്യപ്പൻ..

ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരവധി ആരാധകരെ ദിനവും സ്വന്തമാക്കി കൊണ്ടിരിക്കുന്ന താരങ്ങളിൽ ഒരാളാണ് നടി സാനിയ ഇയ്യപ്പൻ. സാനിയയെ പോലെ മലയാള സിനിമയിൽ ഇത്രയേറെ ഗ്ലാമറസാകുന്ന മറ്റ് നായികമാർ ഉണ്ടോ എന്ന കാര്യം സംശയമാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് കൊച്ചു കുട്ടിയായിരിക്കേ സാനിയ എത്തുന്നതും പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടുന്നതും.റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ഈ താരം ബാലതാരമായി മലയാള സിനിമയിലും പിന്നീട് പ്രത്യക്ഷപ്പെട്ടു. ബാല്യകാലസഖി എന്ന ചിത്രത്തിലാണ് താരം ആദ്യം വേഷമിട്ടത്. സിനിമയിലേക്ക് ചുവട് വെച്ചപ്പോൾ തന്നെ മോഡലിംഗ് രംഗത്തും സാനിയ സജീവമായി. പിന്നീട് മലയാള സിനിമയിലെ ഫാഷൻ ക്യൂൻ എന്ന ടൈറ്റിലിൽ താരം അറിയപ്പെടാൻ തുടങ്ങി. താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നും യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് സാനിയ എന്ന കാര്യം വ്യക്തമാണ്.ഈ അടുത്തിടെയായിരുന്നു താരം ഓസ്ട്രേലിയയിലേക്ക് പോയത്. അവിടെ നിന്ന് തിരിച്ചെത്തിയ സാനിയ അവിടുത്തെ ഓർമ്മകളും നല്ല നിമിഷങ്ങളും ഒരു വീഡിയോയിലൂടെ ആരാധകർക്കായി . സാനിയ ഇതിനെ സൂചിപ്പിച്ചത് ഈ വർഷത്തെ ഏറ്റവും മികച്ച യാത്ര എന്നാണ്. എല്ലാത്തരത്തിലുള്ള സാഹസികർക്കും യാത്ര ചെയ്യാവുന്ന ഏറ്റവും അത്ഭുതകരമായ ഒരു സ്ഥലമാണ് ഇതെന്നും അതിമനോഹരമായ ബീച്ചുകളും ഉഷ്ണമേഖല മഴക്കാടുകളും തുടങ്ങി വളരെ ദുർഘടമായ ലാൻഡ് സ്കേപ്പുകൾ വരെയും ഈ നഗരത്തിൽ കാണാം.ജീവിതകാലം മുഴുവൻ നിലനിൽക്കാവുന്ന അവിസ്മരണീയമായ പല ഓർമ്മകളും തനിക്ക് എവിടെ നിന്ന് ലഭിച്ചിരുന്നു തൻറെ ബക്കറ്റ് ലിസ്റ്റിലെ ഒട്ടുമിക്ക ഇനങ്ങളും ചെയ്യുവാൻ തനിക്ക് സാധിച്ചു എന്നും ഇപ്പോൾ പങ്കുവെച്ച വീഡിയോക്കൊപ്പം സാനിയ കുറിച്ചു. കൂടാതെ അവിടെ നിന്ന് വിട പറയുന്നില്ല വീണ്ടും അവിടേക്ക് എത്തുമെന്നും താരം കൂട്ടിച്ചേർത്തു. ഈ വീഡിയോ ദൃശ്യത്തിൽ താരം ഐസ്ക്രീം കഴിക്കുന്ന രംഗം കണ്ട് ചില മലയാളി ആരാധകർ തെറ്റിദ്ധരിക്കുകയും വീഡിയോയ്ക്ക് താഴെ മോശം കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.