കോളേജ് ഇളക്കി മറിച്ച് സാനിയ ഇയ്യപ്പൻ..! സ്റ്റേജിൽ തകർപ്പൻ ഡാൻസുമായി താരം..

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മത്സരാർത്ഥിയായി കടന്ന് വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് സാനിയ ഇയ്യപ്പൻ. അതിന് ശേഷം മലയാള സിനിമയിലേക്ക് താരത്തിന് അവസരം ലഭിക്കുകയും ഇന്നിപ്പോൾ മലയാളത്തിലെ യുവ നടിമാരിലെ ഗ്ലാമറസ് താരമായി മാറിയിരിക്കുകയാണ് സാനിയ ഇയ്യപ്പൻ. ഡാൻസ് ഷോയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയത് കൊണ്ട് സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ സാനിയയ്ക്ക് ഒരുപാട് ആരാധകർ ഉണ്ടായിരുന്നു. സാനിയയുടെ അഭിനയ ജീവിതം ആരംഭിച്ചത് ബാലതാരമായി വേഷമിട്ട് കൊണ്ടായിരുന്നു.

ബാലതാരമായി എത്തിയെങ്കിലും പക്ഷേ വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായി മലയാള സിനിമയിൽ ശോഭിക്കാനും താരത്തിന് അവസരം ലഭിച്ചു. മലയാള സിനിമയ്ക്ക് അകത്തും പുറത്തും കഴിഞ്ഞ നാല് വർഷത്തിനിടയിൽ സാനിയയ്ക്ക് ഒരു ഗ്ലാമറസ് പരിവേഷം വന്നു കഴിഞ്ഞു. സാനിയ ഒരു കിടിലൻ നർത്തകി ആയതു കൊണ്ട് തന്നെ പലപ്പോഴും മലയാളികളെ അത്തരത്തിലും കൈയിലെടുക്കാൻ സാനിയയ്ക്ക് സാധിച്ചു. പതിനെട്ടാം പടി എന്ന ചിത്രത്തിൽ സാനിയയുടെ ഒരു ഐറ്റം ഡാൻസും ഉണ്ടായിരുന്നു.

നിവിൻ പൊളി നായകനാകുന്ന സാറ്റർഡേ നൈറ്റ് ആണ് സാനിയയുടെ ഇനി ഇറങ്ങാനുള്ള ചിത്രം . ഈ സിനിമയിൽ പ്രധാന റോളുകളിൽ എത്തുന്നത് നിവിൻ, സാനിയ, സൈജു കുറുപ്പ്, സിജു വിൽ‌സൺ, മാളവിക ശ്രീനാഥ്, ഗ്രേസ് ആന്റണി, അജു വർഗീസ് തുടങ്ങിയ താരങ്ങളാണ് . ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരങ്ങൾ ഇപ്പോൾ സ്കൂളുകളിലും കോളേജുകളിലും എത്തി കൊണ്ടിരിക്കുകയാണ്.

ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഈ കഴിഞ്ഞ ദിവസമാണ് കൊല്ലം ടി.കെ.എം കോളേജിൽ ചിത്രത്തിലെ താരങ്ങൾ എത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഈ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള സാനിയയുടെ കിടിലൻ ലുക്കിൽ ഉള്ള ഫോട്ടോസ് ആണ്. കോളേജിൽ വച്ച് ഒരു അത്യുഗ്രൻ ഡാൻസ് പെർഫോമൻസും സാനിയ കാഴ്ച വച്ചു. നിവിൻ പോളി നായകനായി എത്തിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലെ ഓൺ ദി ഫ്ലോർ ബേബി എന്ന സൂപ്പർഹിറ്റ് ഗാനത്തിന് ചുവടു വച്ചിരിക്കുകയാണ് സാനിയ . ഈ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയും ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്.

© 2024 M4 MEDIA Plus