പിന്നെയും കോളേജ് പൊളിച്ചടുക്കി സാനിയ ഇയ്യപ്പൻ..! റ റ റക്കമ കിടിലൻ ഡാൻസുമായി താരം..

മലയാള സിനിമ രംഗത്ത് തന്റെ പതിനഞ്ചാം വയസ്സിൽ തന്നെ നായികയായി അരങ്ങേറുകയും ഒട്ടും വൈകാതെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയും ചെയ്ത താരമാണ് നടി സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായികയായി കടന്നു വന്ന സാനിയ ഈ നാല് വർഷം കൊണ്ട് മലയാള സിനിമയിലെ ഒരു ശ്രദ്ധേയ ഗ്ലാമറസ് താരമായി മാറി കഴിഞ്ഞു. സിനിമയിൽ താരം ഗ്ലാമറസ് വേഷങ്ങൾ അല്ല ചെയ്യുന്നത് എങ്കിലും പലപ്പോഴും ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോ ഷൂട്ട് കൊണ്ട് മലയാളികളെ ഞെട്ടിച്ചിട്ടുള്ള നടിയാണ് സാനിയ .

സിനിമ രംഗത്ത് ശോഭിക്കുന്നതിന് മുമ്പ് തന്നെ മലയാളി പ്രേക്ഷകർക്ക് പരിചിതയായ താരമാണ് സാനിയ . ഒരുഡാൻസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥി ആയിരുന്നു താരം. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥി ആയിരിക്കെ ആണ് സാനിയ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. പിന്നീട് മലയാള സിനിമയിലേക്ക് ബാലതാരമായി കടന്നു വരികയും ചെയ്തു. പിന്നീട് ഒട്ടും വൈകാതെ തന്നെ നായികയായി ശോഭിക്കാനുള്ള അവസരവും സാനിയെ തേടി എത്തി. സാനിയയുടെ മലയാളത്തിൽ ഇറങ്ങിയ അവസാന സിനിമ ദുൽഖർ സൽമാൻ നായകനായി എത്തിയ സല്യൂട്ട് ആണ് .

അഭിനയത്തോടൊപ്പം അതേ പ്രാധാന്യത്തിൽ തന്നെ ഡാൻസും മുന്നോട്ട് കൊണ്ടു പോകുന്ന ഒരാളാണ് സാനിയ. സമൂഹ മാധ്യമങ്ങളിൽ പലപ്പോഴും സാനിയ ഡാൻസ് ചെയ്യുന്ന വീഡിയോ വൈറലായി മാറാറുണ്ട്. സാനിയയുടെ പുതിയ സിനിമ നിവിൻ പോളി നായകനായി എത്തുന്ന സാറ്റർഡേ നൈറ്റ് ആണ്. ഇപ്പോൾ സാനിയയും അതിലെ മറ്റു അഭിനേതാക്കളും ആ സിനിമയുടെ പ്രൊമോഷൻ വർക്കുകളിൽ സജീവമായി നിൽക്കുകയാണ് . അവർ കേരളത്തിൽ അങ്ങോളമിങ്ങോളമായി ഓടി നടന്ന് പ്രൊമോഷൻ പരിപാടികൾ നടത്തുന്നുണ്ട്.

കോഴിക്കോട് ഹൈലൈറ്റ് മാളിൽ സാറ്റർഡേ നൈറ്റ് സംഘം എത്തിയത് കഴിഞ്ഞ ദിവസമാണ്. ഇവർ കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ എത്തിയപ്പോൾ അവിടെ വച്ച് സാനിയ അവതരിപ്പിച്ച ഒരു തകർപ്പൻ ഡാൻസ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഈ വീഡിയോയിൽ സ്റ്റേജിൽ കോളേജിലെ വിദ്യാർത്ഥിനികൾക്ക് ഒപ്പം ഡാൻസ് ചെയ്യുന്ന സാനിയെ കാണാനാകും. വിക്രാന്ത് റോണ എന്ന കന്നഡ ചിത്രത്തിലെ രാ രാ രാക്കമ്മ എന്ന പാട്ടിനാണ് സാനിയ കിടിലൻ ഡാൻസ് പെർഫോമൻസ് കാഴ്ചവച്ചത്.