ഹെവി വെയിറ്റ് ലിഫ്റ്റിംഗ്..! ആരാധകരെ ഞെട്ടിച്ച് സാമന്ത…!

വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലെ ശ്രദ്ധേയ താരമായി മാറിയ നടിയാണ് സാമന്ത റൂത്ത് പ്രഭു. കേരളത്തിലടക്കം ഒട്ടേറെ ആരാധകരാണ് താരത്തിനുള്ളത്. മലയാള ചിത്രങ്ങളിൽ വേഷമിട്ടിട്ടില്ലെങ്കിലും മലയാളികളുടെ പ്രിയ താരസുന്ദരിയാണ് സാമന്ത . മറ്റ് അന്യഭാഷ നായികമാർക്ക് ഇത്രയധികം മലയാളി ആരാധകർ ഉണ്ടോ എന്ന കാര്യം സംശയമാണ്. അത്രയെറെ ഇമ്പാക്ട് ആണ് സാമന്ത പ്രേക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്നത്.
തെലുങ്ക് താരം നാഗചൈതന്യ ആയിരുന്നു താരത്തിന്റെ ജീവിത പങ്കാളി .

ആരാധകരെയും തെലുങ്ക് സിനിമാ പ്രേമികളെയും ഞെട്ടിച്ച് കഴിഞ്ഞ കൊല്ലമാണ് ഇരുവരും വേർപിരിഞ്ഞത്. പ്രേക്ഷകരിൽ ഭൂരിഭാഗവും അന്ന് ചിന്തിച്ചത് ഇതോടെ താരം സിനിമ ലോകത്തോടും വിട പറയും എന്നാണ്. എങ്കിൽ എല്ലാവരേയും അത്ഭുതപ്പെടുത്തി ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. അല്ലു അർജുൻ നായകനായി എത്തി പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ച പുഷ്പ എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ചിത്രത്തിലെ ഒരു ഐറ്റം സോങ്ങിലാണ് സാമന്ത പ്രത്യക്ഷപ്പെട്ടത്. അതിനായി കോടികളായിരുന്നു താരം പ്രതിഫലം വാങ്ങിയത്. ചിത്രത്തിലെ ഐറ്റം സോങ്ങ് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. യൂട്യൂബിൽ നിമിഷനേരം കൊണ്ടാണ് ഈ ഗാനത്തിന് കാഴ്ചക്കാർ കൂടി കൊണ്ടിരുന്നത്. കാത്തുവാക്കുള രണ്ട് കാതൽ എന്ന തമിഴ് ചിത്രമാണ് സാമന്തയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

താരത്തിനൊപ്പം വിജയ് സേതുപതി, നയൻതാര എന്നിവരും വേഷമിടുന്നു.
താര സുന്ദരി രശ്മിക മന്ദാന ഇന്നേ ദിവസം തന്റെ ഒരു വർക്ക് ഔട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. ഒട്ടും വൈകാതെ നടി സാമന്തയും തന്റെ ഒരു വർക്ക് ഔട്ട് വീഡിയോ പോസ്റ്റ് ചെയ്തു. സാമന്തയുടെ വീഡിയോ കഠിനമേറിയ വർക്കൗട്ട് സെക്ഷനുകളുടേതാണ്. വെയ്റ്റ് ലിഫിറ്റിംഗ് അടക്കം നമുക്ക് കാണാം. താരത്തിന്റെ വീഡിയോ കണ്ട്h പ്രേക്ഷകർ ഞെട്ടിയിരിക്കുകയാണ്.