ഹെവി വെയിറ്റ് ലിഫ്റ്റിംഗ് ആരാധകരെ ഞെട്ടിച്ച് സാമന്ത..! വീഡിയോ കാണാം..

തെന്നിന്ത്യയിലെ താരറാണി നടി സാമന്ത ആരാധകർക്ക് എന്നും ഒരു വിസ്മയം തന്നെയാണ്. തന്റെ വശ്യമായ സൗന്ദര്യം കൊണ്ടും മികവുറ്റ അഭിനയ പ്രകടനം കൊണ്ടും ആരാധകമനം കവർന്ന താരമാണ് സാമന്ത . സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഐറ്റം ഡാൻസായ ഊ …ആണ്ടവ സോങ് ട്രെൻഡിംഗ് ആയതോടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറി സാമന്ത .
ഈ ഐറ്റം ഡാൻസ് ഹിറ്റായതോടെ സാമന്ത എന്ന താരത്തിന്റെ പ്രതിഫലവും കുത്തനെ ഉയർന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. തെന്നിന്ത്യൻ സിനിമാലോകത്തെ ഉയർന്ന താരമൂല്യം ഈടാക്കുന്ന നടിമാരിൽ മുൻ നിരയിലുള്ള ഒരാളാണ് സാമന്ത എന്നത് ഏതായാലും ഒട്ടും സംശയമില്ലാതെ തന്നെ പറയാം.
സിനിമയിൽ ജ്വലിച്ച് കൊണ്ടിരുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. നടൻ നാഗചൈതന്യ ആയിരുന്നു താരത്തെ വിവാഹം ചെയ്തത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2017 ഒക്ടോബർ ആറിനാണ് ഇരുവരും വിവാഹിതരായത്. ഏറ്റവും അധികം ആരാധകരുള്ള തെന്നിന്ത്യയിലെ താരദമ്പതിമാരായിരുന്നു ഇവർ.


എന്നാൽ ആരാധകരെ ഞെട്ടിച്ചു കൊണ്ട് 2021 ഒക്ടോബർ 2 ന് സോഷ്യൽമീഡിയയിലൂടെ നാഗ ചൈതന്യയും സാമന്തയും വേർപിരിയലിനെക്കുറിച്ചുള്ള തീരുമാനം ആരാധകർക്കായി പങ്കുവെച്ചു. എന്നാൽ പരസ്പര ബഹുമാനത്തോടെ , വിവാഹ മോചനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വ്യക്തമാക്കാതെയാണ്, ഇരുവരും വേർപിരിഞ്ഞത്. വിവാഹമോചനത്തിന് അപേക്ഷ നൽകിയതും പരസ്പര സമ്മതത്തോടെ തന്നെയാണ് . എന്നാൽ സാമന്തയ്ക്ക് വിവാഹ മോചനത്തെ തുടർന്ന് സൈബർ ബുള്ളിയിങ്ങിന് ഇരയാകേണ്ടി വന്നിരുന്നു. ഒട്ടേറെ പ്രേക്ഷകരാണ് താരത്തിനെതിരെ കുത്തുവാക്കുകളും അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്.

ഇതോടെ വിവാഹമോചനവുമായി ബന്ധപ്പെട്ട വാർത്തകൾക്കും ഗോസിപ്പുകൾക്കുമെതിരെ പ്രതികരിക്കുന്നതിനായി താരം രംഗത്തെത്തുകയും ചെയ്തു.
വിവാഹ മോചന ശേഷം താരം വൻ തിരിച്ചു വരവാണ് നടത്തിയത് . അഭിനയത്തിൽ സജീവമായ താരം ഏറെ സന്തോഷവതിയായി കാണപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളിലെ നിറ സാന്നിധ്യമായ സാമന്ത തന്റെ എല്ലാ വിശേഷങ്ങളും പുത്തൻ ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത് ഒരു വീഡിയോ ഏറെ ജനശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ വർക്ക് ഔട്ട് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയത്. ഒരുപാട് പേരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് ഈ വീഡിയോ.

© 2024 M4 MEDIA Plus