വീണ്ടും ആരാധകരെ ഞെട്ടിച്ച് സാമന്ത..!

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് തെന്നിന്ത്യൻ താരറാണി നടി സാമന്ത റൂത്ത് പ്രഭുവിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. പീകോക്ക് എന്ന മാഗസിന്റെ കവർ ഗേൾ ആയി എത്തിയിരിക്കുകയാണ്. അതിനായി താരത്തെ ഒരുക്കുന്ന ഫോട്ടോഷൂട്ട് വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഫാൽഗുനി ഷെയ്ൻ പീകോക്ക് എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

നിരവധി ഗ്ലാമറസ് വേഷങ്ങളിൽ എത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരത്തേയും താരത്തെ ഒരുക്കുന്ന നിരവധി താരങ്ങളേയും ഈ വീഡിയോയിൽ കാണാൻ സാധിക്കും. വളരെ ബോൾഡായും ഗ്ലാമറസുമായ സാമന്തയെ ആണ് ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. താരത്തിന്റെ നിരവധി ആരാധകർ വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുണ്ട്.

2010 മുതൽ അഭിനയരംഗത്ത് സജീവമായ താരം ഇന്ന് തമിഴ്, തെലുങ്ക് ഭാഷകളിലെ ശ്രദ്ധേയ നായികയാണ് . തെലുങ്കിലൂടെ ആയിരുന്നു അരങ്ങേറ്റം എങ്കിലും ഒട്ടും വൈകാതെ തന്നെ താരം തമിഴിലും ശോഭിച്ചു. 2017 ൽ നടന്ന വിവാഹവും തുടർന്നുണ്ടായ വിവാഹ മോചനവും താരത്തെ തളർത്തിയില്ല. പൂർണ്ണ ശക്തിയോടെ താരം അഭിനയരംഗത്ത് സജീവമാകുകയാണ് ചെയ്തത്. വിജയ് സേതുപതി , നയൻതാര എന്നിവർക്കൊപ്പം അഭിനയിച്ച കാത്തുവാക്കിലെ രണ്ട് കാതൽ എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ശാകുന്തളം എന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ് .

© 2024 M4 MEDIA Plus