ആരാധകരെ പിന്നെയും ഞെട്ടിച്ചുകൊണ്ട് സാമന്ത…! അവാർഡ് ഷോയിൽ ഗ്ലാമർ ലുക്കിൽ താരം.. വീഡിയോ കാണാം..

തെലുങ്ക് ഇൻഡസ്ട്രിയിൽ താരസുന്ദരി നടി സാമന്ത റൂത്ത് പ്രഭു തന്റെതായ സ്ഥാനമുണ്ടാക്കിയെടുത്തതും പ്രേക്ഷക ശ്രദ്ധ നേടിയെടുത്തതും വളരെ കുറവ് ചിത്രങ്ങൾ കൊണ്ട് മാത്രമാണ്. തന്റെ പഠനം പൂർത്തീകരിച്ചതിന് ശേഷമാണ് സാമന്ത അഭിനയ രംഗത്തേക്ക് എത്തുന്നത് . ബിഗ്സ്ക്രീനിൽ സാമന്ത ആദ്യമായി എത്തുന്നത് 2010ലാണ്. റൊമാന്റിക് ചലചിത്രമായ ഐ മായ ചീസവേ എന്ന ഗൗതം വാസുദേവ് മേനോൻ ചിത്രത്തിലൂടെയാണ് സാമന്ത തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

തെലുങ്ക് ഇൻഡസ്ട്രിയിലെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രശംസാർഹമായ അഭിനയ മികവ് കാഴ്ചവച്ച് ഒട്ടേറെ ആരാധകരെ സ്വന്തമക്കാൻ സാമന്തയ്ക്ക് സാധിച്ചു. കൂടാതെ ആദ്യ സിനിമയിലെ മികച്ച അഭിനയത്തിന് ആ വർഷത്തെ ഫിലിംഫയർ അവാർഡും താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞു. തനിക്ക് ലഭിച്ച വേഷങ്ങൾ ഓരോന്നും അതി മനോഹരമായാണ് താരം കൈകാര്യം ചെയ്തത്. താരം അഭിനയിച്ച ചിത്രങ്ങൾ ഓരോന്നും വൻ വിജയം കൈവരിക്കുകയും താരത്തിന്റെ അഭിനയം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇത് സാമന്ത എന്ന നടിയുടെ താരമൂല്യവും ഉയർത്തി.


ഇന്ന് സാമന്ത തെന്നിന്ത്യയിലെ നായികമാരിൽ ഏറ്റവും ഉയർന്ന പ്രതിഫലം കൈപറ്റുന്ന ഒരു നടിയാണ്. താരത്തെ ഈ നിലയിൽ എത്തിച്ചത് താരത്തിന്റെ അഭിനയ മികവും സൗന്ദര്യവും ആണ് . ഒരുപാട് നേട്ടങ്ങൾ അഭിനയ ജീവിതത്തിൽ കൈവരിച്ചു കൊണ്ടിരിക്കെ ആയിരുന്നു താരം വിവാഹിതയാക്കുന്നത്. തെലുങ്ക് സൂപ്പർ സ്റ്റാർ നാഗചൈതന്യയെ ആയിരുന്നു സാമന്തയെ വിവാഹം ചെയ്തത് . പക്ഷേ ആ ദാമ്പത്യത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല . വ്യക്തിപരമായ കാരണങ്ങളാൽ ഇരുവരും വേർപിരിയുകയായിരുന്നു .

വിവാഹമോചനത്തിന് ശേഷവും സാമന്ത അഭിനയ ജീവിതത്തിൽ വൻ തിരിച്ചു വരവ് നടത്തി. താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് . ഈ ചിത്രങ്ങളിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത് . ആരാധകർ ഇതിനോടകം ഈ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.