തകർപ്പൻ ഡാൻസുമായി വീണ്ടും ആരാധകരെ ഞെട്ടിച് സായി പല്ലവി..

വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് സായി പല്ലവി. മികച്ച അഭിനയത്തോടൊപ്പം കാഴ്ചവയ്ക്കുന്ന നൃത്തവും പ്രേക്ഷകർക്കിടയിൽ താരത്തെ ശ്രേദ്ധേയയാക്കി. താരം അഭിനയിച്ച ഓരോ ചിത്രങ്ങളിലും എടുത്തു പറയേണ്ട ഒരു ഡാൻസ് പെർഫോമൻസ് സായ് പല്ലവി കാഴ്ചവച്ചിരിക്കും. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ എല്ലാം അഭിനയിച്ച താരത്തിന് എല്ലാ ഭാഷകളിൽ നിന്നും ഒട്ടേറെ ആരാധകരെ സ്വന്തമാക്കാൻ സാധിച്ചു. താരത്തിന്റെ പുത്തൻ ചിത്രമാണ് ശേഖർ കമ്മൂലയുടെ സംവിധാനത്തിൽ ചെയ്യുന്ന ലവ് സ്റ്റോറി എന്ന സിനിമ. ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നാഗ ചൈതന്യയാണ്. സായ് പല്ലവിയെ നായികയാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. താരത്തെ വച്ച് സംവിധാനം ചെയ്ത ആദ്യ ചിത്രം ഫിദ ആയിരുന്നു . ഈ ചിത്രത്തിലെ വച്ചിണ്ടെ എന്ന ഗാനവും അതിന് സായ് പല്ലവി അവതരിപ്പിച്ച ഡാൻസും പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ടതാണ്. ലവ് സ്റ്റോറി എന്ന ചിത്രത്തിലെ സാംരഗ ദരിയാ എന്ന വീഡിയോ സോങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് . ഈ ഗാനം യൂട്യൂബിലെ ഹിറ്റ് ലിസ്റ്റിൽ ഒന്നായി മാറിയിരിക്കുന്നു. ഈ പാട്ടിന് ചേർന്ന സായി പല്ലവിയുടെ ചടുലമായ നൃത്തചുവടുകൾ ആരാധക മനം കവർന്നിരിക്കുന്നു. ഇത്രയും പ്രേക്ഷക ശ്രദ്ധ നേടിയ ഈ ഗാനത്തിന്റെ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് ശേഖർ . വി.ജെ ആണ് . സുഡാല അശോക് തേജയ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് പവൻ സി.എച്ചാണ് . സായ് പല്ലവിയുടെ നൃത്ത ചുവടുകളും മാംഗ്ലിയുടെ ഗാനാലാപനവും കൂടി ചേർന്നപ്പോൾ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് ഈ ഗാനം ഉയർന്നു. ഭാഷാവ്യത്യാസം കൂടാതെ ഏവരും ആസ്വദിക്കുന്ന ഈ ഗാനം പരമ്പരാഗത നടോടി സംഗീതത്തിലാണ് ചിട്ടിപടുത്തിയിരിക്കുന്നത് . ഏവരും മതിമറന്ന് ആസ്വദിക്കുന്ന ഈ വീഡിയോ സോങ് ഇതിനോടകം ദശലക്ഷണക്കണക്കിന് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.