കുടുബത്തോടൊപ്പം അവധി ആഘോഷിച്ച് സായി പല്ലവി..! വീഡിയോ പങ്കുവച്ച് താരം..

അൽഫോൺസ് പുത്രന്റെ സംവിധാന മികവിൽ അണിയിച്ച് ഒരുക്കിയ പ്രേമം എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലൂടെ മലയാളി പ്രേക്ഷർക്ക് മൂന്ന് മികച്ച നായികമാരെ ലഭിച്ചിരുന്നു. അനുപമ പരമേശ്വരൻ , സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ എന്നിവരായിരുന്നു ഈ നായികമാർ. ചിത്രത്തിൽ മലർ എന്ന കഥാപാത്രത്തെയാണ് നടി സായി പല്ലവി അവതരിപ്പിച്ചത്. ഈ ഒരൊറ്റ കഥാപാത്രം കൊണ്ട് താരം തെന്നിന്ത്യയിൽ ഒട്ടാകെ ആരാധകരെ സ്വന്തമാക്കി. സിനിമയിലെ മൂന്ന് നായികമാരിൽ ഏറ്റവും കൈയടി നേടുകയും പ്രേക്ഷക ഹൃദയം കവരുകയും ചെയ്തത് മലർ എന്ന കോളേജ് ടീച്ചറായി എത്തിയ സായ് പല്ലവി തന്നെയാണ്. പ്രേമം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു.

വമ്പൻ ഹിറ്റായി മാറിയത് കൊണ്ട് തന്നെ ഈ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഒരുക്കിയിരുന്നു. തെലുങ്കിൽ സായി പല്ലവി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിച്ചത് നടി ശ്രുതി ഹാസൻ ആയിരുന്നു. സായ് പല്ലവിയുടെ മലർ മിസ്സിന്റെ ഏഴ് അയലത്ത് എത്താൻ സാധിച്ചിട്ടുണ്ടായിരുന്നില്ല ശ്രുതിയ്ക്ക് . ഇക്കാര്യം ഒരു വലിയ വിമർശനമായി ഉയർന്നിരുന്നു , അത് സായ് പല്ലവിയ്ക്ക് ഗുണം ചെയ്തു എന്ന് വേണം പറയാൻ. പ്രേമം എന്ന ചിത്രം ഇറങ്ങിയതിന് ശേഷം തമിഴിൽ നിന്നും തെലുങ്കിലും നിന്നും നിരവധി അവസരങ്ങൾ സായിയെ തേടിയെത്തി. എന്നാൽ മലയാള ചിത്രങ്ങളിൽ താരം വിരളമായി. പ്രേമത്തിന് ശേഷം രണ്ട് മലയാള സിനിമകളിലാണ് സായി പല്ലവി അഭിനയിച്ചത്. ദുൽഖർ സൽമാന്റെ നായികയായി കലിയിലും, ഫഹദിന്റെ നായികയായി അതിരൻ എന്ന ചിത്രത്തിലും .

തമിഴ് ചലച്ചിത്ര രംഗത്ത് മാരി 2 എന്ന ചിത്രത്തിൽ ധനുഷിന്റെ നായികയായി താരം എത്തുകയും ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനത്തിന് അത്യുഗ്രൻ ഡാൻസ് പെർഫോമൻസ് കാഴ്ചവയ്ക്കുകയും ചെയ്തതോടെ സായ് പല്ലവി തമിഴിലും ഏറെ തിരക്കുള്ള നായികയായി മാറി. സായി പല്ലവിയുടെതായി അവസാനം ഇറങ്ങിയ സിനിമകൾ തെലുങ്കിലെ ശ്യാം സിംഗ് റോയ്, വിരാട പർവ്വം എന്നിവയും തമിഴിലെ ഗാർഗിയുമാണ് . മികച്ച അഭിനേത്രിയും നർത്തകിയുമായ സായ് പല്ലവി എം ബി ബി എസ് ബിരുദധാരിയാണ്.

ഡാൻസ് റിയാലിറ്റി ഷോകളിൽ സ്കൂൾ വിദ്യാർത്ഥിനിയായ സമയത്ത് പങ്കെടുത്ത് വിജയിച്ചിട്ടിള്ള ഒരാളുകൂടിയാണ് സായ് പല്ലവി. ഇപ്പോഴിതാ സായി പല്ലവി തന്റെ ഷൂട്ടിംഗ് തിരക്കുകൾ ഒക്കെ മാറ്റി വച്ച് കുടുംബത്തിന് ഒപ്പം ട്രിപ്പ് പോയിരിക്കുകയാണ്. അവധിക്കാല ട്രിപ്പിന് എത്തിയ താരം തന്റെ അനിയത്തിക്കും കസിൻസിനും ഒപ്പം വെള്ളച്ചാട്ടത്തിന് കീഴിൽ നീരാടുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഈ യാത്രയ്ക്ക് ഇടയിൽ അമ്മയുടെ ജന്മദിനവും താരം ആഘോഷിച്ചിരുന്നു.