കിടിലൻ ക്ലാസിക്കൽ ഡാൻസുമായി സായ് പല്ലവിയും സുഹൃത്തുകളും..! വീഡിയോ ഏറ്റെടുത്ത് ആരാധകർ..

മലയാളത്തിൽ വളരെ കുറവ് സിനിമകൾ മാത്രമേ സായ് പല്ലവി അഭിനയിച്ചിട്ടുള്ളു. എന്നാൽ ആ ചിത്രങ്ങളിലെ ഗംഭീര പ്രകടനം കൊണ്ട് മലയാളി പ്രേക്ഷക മനസ്സ് കീഴടക്കിയ നടിയാണ് സായ് പല്ലവി . മലയാള ചിത്രങ്ങളിൽ വിരളമാണെങ്കിലും തെലുങ്കിലും തമിഴിലും സജീവമാണ് താരം . നാനിയുടെ നായികയായി ‘ശ്യാം സിംഹ റോയ്’ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ താരം ബിഗ്സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത് . 2021 ഡിസംബർ 24 നായിരുന്നു ഈ ചിത്രം തിയേറ്ററു കളിൽ പ്രദർശനത്തിന് എത്തിയത്. ചിത്രത്തിലെ നായകനായ നാനിയുടെയും നായിക സായ് പല്ലവിയുടേയും അഭിനയ പ്രകടനം ഏറെ പ്രശംസ നേടി.

ഈ ചിത്രത്തിൽ റോസി എന്ന കഥാപാത്രത്തെയാണ് സായി അവതരിപ്പിച്ചിരിക്കുന്നത്. പ്രണവലയ’ എന്ന ഗാനമാണ് ഈ ചിത്രത്തിലെ സായ് പല്ലവിയുടെ പ്രകടനത്തിന്റെ ഹൈലൈറ്റ് എന്ന് തന്നെ പറയാം. ‘ ഈ ഗാന രംഗത്ത് താരം കാഴ്ചവച്ച നൃത്തം വളരെ പ്രശംസാർഹമായിരുന്നു. ഒരു മുഴുനീള ക്ലാസിക്കൽ നൃത്ത പ്രകടനമാണ് ഈ ഗാനത്തിന് സായി കാഴ്ച്ച വച്ചത്. താരത്തിന്റെ ചടുലവുമായ ചുവടുകളും ഭാവങ്ങളും പ്രേക്ഷക ഹൃദയം കീഴടക്കി എന്ന് തന്നെ പറയണം. ഗാന രംഗത്തിലെ താരത്തിന്റെ വേഷവിധാനവും ആരാധകരെ ആകർഷിപ്പിച്ചു.


സായി തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഈ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോയിൽ, ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഒരു സംഘം നർത്തകർക്കൊപ്പം സായി പല്ലവി നൃത്തച്ചുവടുകൾ റിഹേഴ്സൽ ചെയ്യുന്നത് കാണാം. വീഡിയോയ്ക്കൊപ്പം താരം ഇപ്രകാരം കൂടി കുറിച്ചു “എനിക്ക് ഏറ്റവും മികച്ച നർത്തകർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു, നന്ദി . മുപ്പത് ലക്ഷത്തിലധികം ആളുകൾ ഇതിനോടകം ഈ വീഡിയോ കണ്ടു കഴിഞ്ഞു. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് സായിയുടെ പ്രകടനത്തെയും ഒപ്പം ഒരു സിനിമയ്ക്ക് വേണ്ടി ഇത്രയും സങ്കീർണ്ണമായ ഒരു നൃത്തരൂപം പഠിക്കാനുള്ള നടിയുടെ മനസ്സിനെയും അഭിനന്ദിച്ച് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ചിത്രം പ്രദർശനത്തിന് എത്തിയത് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലൂടെയാണ് .

ശ്യാം സിംഘ റോയ് ഒരു പീരിയഡ് ഡ്രാമ വിഭാഗത്തിൽപെട്ട ചിത്രമാണ് . നാനിയേയും സായ് പല്ലവിയേയും കൂടാതെ കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ, രാഹുൽ രവീന്ദ്രൻ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രാഹുൽ സംകൃത്യൻ ആണ് .