സായി പലവി പൊളിച്ചടുക്കി..! മഴയത്ത് ഒരു തകർപ്പൻ ഡാൻസുമായി താരം..

നാഗ ചൈതന്യയും സായി പല്ലവിയും നായിക നായകമാരായി അരങേറുന്ന പുത്തൻ ചിത്രമായ ലവ് സ്റ്റോറി തീയേറ്ററുകളിൽ വൻ വിജയം നേടികൊണ്ടിരിക്കുകയാണ്. ഒരുപാട് നാളുകൾക്ക് ശേഷമാണ് നാഗ ചൈതന്യ സിനിമ പ്രേമികളുടെയും ആരാധകരുടെയും മുമ്പാകെ എത്തുന്നത്. വൻ വരവേൽപ്പായിരുന്നു ആരാധകർ നൽകിയിരുന്നത്. സൗത്ത് ഇന്ത്യയിലെ തന്നെ താരമൂല്യമുള്ള നടിമാരിൽ ഒരാളായ സായി പല്ലവി നായികയായി എത്തിയപ്പോൾ പ്രേഷകർക്ക് ആവേശം കൂടുകയായിരുന്നു. സെപ്റ്റംബർ 24ന് റിലീസ് ചെയ്ത സിനിമയിലെ വീഡിയോ ഗാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി പ്രെചരിപ്പിച്ചിരിക്കുന്നത്.

അഭിനയത്രി എന്നതിലുപരി സായി പല്ലവി മികച്ച നർത്തകി കൂടിയാണെന്ന കാര്യം അറിയാത്ത ആരാധകർ ഉണ്ടാവില്ല. വീണ്ടും തന്റെ നൃത്ത വൈഭവം പ്രകടനമാക്കുന്ന ഡാൻസ് വീഡിയോയാണ് ആരാധകർ ഏറ്റെടുക്കുന്നത്. മഴയിൽ അതിഗംഭീരമായ നൃത്തം അവതരിപ്പിക്കുന്ന സായി പല്ലവിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നാഗ ചൈതന്യയും സായി പല്ലവിയുടെ കൂടെ നൃത്തം ചെയുന്നത് കാണാൻ കഴിയും. ഇരുവരുടെ പ്രണയവും പിന്നീട് സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ ഉടനീളം കാണിച്ചു തരുന്നത്. ആന്ധ്രപ്രദേശിലും, തെലങ്കാനയിലും തീയേറ്ററുകൾ തുറന്നതോടെ സിനിമ പ്രേമികൾക്ക് ആവേശം കൂടി. വരുകയായിരുന്നു. ലോക്ക്ഡൌൺ മൂലം ആറ് മാസം ഇടവേളഅയയിരുന്നു ഈ സിനിമയുടെ ചിത്രീകരണത്തിനു വേണ്ടി എടുത്തത്.

ആരംഭത്തിൽ സിനിമ നിന്നു പോയെങ്കിലും പിന്നീട് 2020 സെപ്റ്റംബർ മുതൽ ഹൈദരാബാദിളാണ് പുനരാരംഭിച്ചത്. അമിഗോസ് ക്രീയേഷൻസ്, ഏഷ്യന് സിനിമാസ് എന്നിവർ ഒരുമിച്ചാണ് സിനിമയുടെ നിർമാണം നിർവഹിച്ചിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് ഇന്ത്യ കണ്ട എക്കാലത്തെയും സംഗീത സംവിധായകന്റെ സ്ഥാപനത്തിലെ വിദ്യാർത്ഥിയായ പവനാണ് തയ്യാറാക്കിരിക്കുന്നത്.