“മനികെ” ഹിറ്റ് പാട്ടിന് സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി നടി സാധിക വേണുഗോപാൽ..!

സിനിമകളിലും ടെലിവിഷൻ ഷോകളിലും വളരെ സജീവമായി തുടരുന്ന ഒരു താരമാണ് നടി സാധിക വേണുഗോപാൽ. രാധിക എന്നാണ് താരത്തിന്റെ യഥാർത്ഥ പേര് എങ്കിലും സിനിമകളിലേക്ക് കടന്നുവന്നപ്പോൾ മുതൽ താരം സാധിക എന്ന പേരിലാണ് അറിയപ്പെടുന്നത്. കോളേജ് പഠനകാലത്താണ് മോഡലിംഗ് രംഗത്തേക്ക് സാധിക കടന്നുവരുന്നത് . അതിനുശേഷം ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിപ്പെടുകയായിരുന്നു സാധിക. ആദ്യ സിനിമയ്ക്ക് ശേഷം കലാഭവൻ മണി എന്ന അതുല്യ നായകൻറെ നായികയായി അഭിനയിക്കുന്നതിന് സാധികയ്ക്ക് അവസരം ലഭിച്ചു. എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് വേഷമിട്ടത്. പിന്നീട് വളരെ ചെറിയ വേഷങ്ങളിലായി കളിക്കളം , പൊറിഞ്ചു മറിയം ജോസ് , ആറാട്ട് , ബാച്ചിലേഴ്സ് , ഫോർ തുടങ്ങി ചിത്രങ്ങളിലും അഭിനയിച്ചു. ചലച്ചിത്ര മേഖലയുമായി ബന്ധമുള്ളവരാണ് സാധികയുടെ മാതാപിതാക്കൾ . അച്ഛൻ ഒരു സംവിധായകനും അമ്മ ഒരു നടിയുമായിരുന്നതുകൊണ്ടുതന്നെ വളരെ വേഗം സാധികയും ചലച്ചിത്ര ലോകത്തേക്ക് ചുവട് വച്ചു. സാധിക മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘പട്ടുസാരി’ എന്ന സീരിയലാണ് . ആ പരമ്പരയിലെ പ്രധാന കഥാപാത്രമായി വേഷമിട്ടത് താരമായിരുന്നു . ഇപ്പോഴാകട്ടെ സീരിയലുകളെക്കാൾ കൂടുതൽ താരം സിനിമയിലാണ് അഭിനയിക്കുന്നത്. സുരേഷ് ഗോപി നായകനായി എത്തിയ പാപ്പനും, മോഹൻലാൽ നായകനായി എത്തിയ മോൺസ്റ്ററുമാണ് സാധികയുടെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ മലയാള സിനിമകൾ . ഇരു ചിത്രങ്ങളിലും പോലീസ് വേഷത്തിൽ ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടത് .സാമൂഹ്യ മാധ്യമങ്ങളിലെ ഒരു നിറസാന്നിധ്യമാണ് സാധിക . മോഡൽ ആയതുകൊണ്ട് തൻറെ ഗ്ലാമറസ് ചിത്രങ്ങളും നിരവധി റീൽസ് വീഡിയോസും ആരാധകർക്കായി സാധിക പങ്കുവെക്കാറുണ്ട്. പതിവുപോലെ താരം തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച് പുതിയ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. മഞ്ഞ കളർ സാരിയും നീല കളർ ബ്ലൗസും ധരിച്ച് അതിസുന്ദരി ആയാണ് താരം ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ വസ്ത്രത്തിൽ ഡാൻസ് ചെയ്യുന്നത് നിർത്താൻ കഴിയുന്നില്ല എന്ന് കുറിച്ച് കൊണ്ടാണ് താരം തന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. റോസ് ആന്‍ഡ്സ് ബ്രാൻഡിന്റേതാണ് താരം ധരിച്ചിരിക്കുന്ന വസ്ത്രം . ആഭരണങ്ങൾ സിവ ജ്വല്ലേഴ്സിന്റേതാണ്.