സ്വിമിങ് പൂളിൽ നീന്തി കളിച്ച് നടി സാധിക വേണുഗോപാൽ..! വീഡിയോ ആരാധകർക്കായി പങ്കുവച്ച് താരം..

സിനിമയിലും ടെലിവിഷൻ രംഗത്തും ഒരുപോലെ സജീവമായി തുടരുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത താരമാണ് നടി സാധിക വേണുഗോപാൽ. കലാഭവൻ മണിയുടെ നായികയായി ബിഗ്‌ സ്ക്രീനിൽ എത്തിയപ്പോഴാണ് സാധിക എന്ന താരം മലയാളികൾക്ക് സുപരിചിതയാകുന്നത് . താരം നായികയായി അഭിനയിച്ചത് എം.എൽ.എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തിലാണ്. എന്നാൽ പിന്നീട് അങ്ങോട്ട് സിനിമയിൽ ശോഭിക്കാൻ താരത്തിന് സാധിച്ചില്ല , ചെറിയ ചെറിയ റോളുകൾ മാത്രമാണ് പിന്നീട് സാധിക എന്ന താരത്തെ തേടി സിനിമയിൽ നിന്നും എത്തിയത്.

നിരവധി ഹ്രസ്വ ചിത്രങ്ങളിലും സാധിക അഭിനയിച്ചിട്ടുണ്ട്. ഒരുപാട് പ്രശംസ താരത്തിന് നേടി കൊടുത്ത ഷോർട്ട് ഫിലിം ആയിരുന്നു അതേ കാരണത്താൽ എന്നത് . മികച്ച പ്രകടനമായിരുന്നു ഈ ഷോർട് ഫിലിമിൽ ഞാൻ താരം കാഴ്ചവച്ചത്. അത് കഴിഞ്ഞാണ് മഴവിൽ മനോരമയിലെ പട്ടുസാരി എന്ന സീരിയലിൽ സാധിക പ്രധാന വേഷത്തിൽ എത്തുന്നത്. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ സാധികയ്ക്ക് സാധിച്ചത് ഈ പരമ്പരയിൽ വേഷമിട്ടതിന് ശേഷമാണ്.

ഇവയ്ക്കെല്ലാം പുറമെ ടെലിവിഷൻ ചാനലുകളിൽ അവതാരകയായും സാധിക തിളങ്ങി. താരത്തിന്റെ കുക്കറി ഷോകൾക്ക് നിരവധി ആരാധകരാണ് ഉള്ളത് . മോഡലിംഗ് രംഗത്ത് നിന്നുമാണ് സാധിക അഭിനയത്തിലേക്ക് വന്നത്, അതിനാൽ തന്നെ സാധിക മിക്കപ്പോഴും നിരവധി ഗ്ലാമറസ് ഷൂട്ടുകളുമായി പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. അവയെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഈ അടുത്തിടെ റിലീസ് ചെയ്ത സുരേഷ് ഗോപിയുടെ പാപ്പൻ എന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയ റോളിൽ സാധിക അഭിനയിച്ചിരുന്നു. അതായിരുന്നു താരത്തിന്റെതായി പുറത്തിറങ്ങിയ അവസാനം ചിത്രം.

ഇപ്പോഴിതാ സാധിക ഒരു വീഡിയോ തന്റെ ആരാധകർക്കായി പങ്കു വച്ചിരിക്കുകയാണ്. മുന്നാറിലെ ഹെസ് ആൻഡ് കൈറ്റ്സ് റിസോർട്ടിലെ നിന്നുള്ള ഒരു വീഡിയോ ആണ് സാധിക പോസ്റ്റ് ചെയ്തിരിക്കുന്നത്. റിസോർട്ടിന്റെ പൂളിൽ നീന്തി കളിക്കുന്ന സാധികയെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. താരത്തിന്റെ ഈ മനോഹര വീഡിയോ എടുത്തിരിക്കുന്നത് ഹാരിസൺ ആണ് . സ്വിം സ്യൂട്ടിൽ ഹോട്ട് ലുക്കിലുള്ള സാധികയെ ഈ വീഡിയോയിൽ കാണാം.