ബോളിവുഡ് സൂപ്പർ ഹിറ്റ് ഗാനത്തിന് ചുടവിവച്ച് സാധിക വേണുഗോപാൽ..!

ടെലിവിഷൻ ഷോകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നടി സാധിക വേണുഗോപാൽ . മലയാളത്തിലെ വമ്പൻ താരങ്ങൾക്കൊപ്പം സഹനടി വേഷം ചെയ്ത് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. സാധികയുടെ ആദ്യ ചിത്രം ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയാണ്. ഈ ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് കലികാലം, എം.എൽ.എ മണി പത്താം ക്ലാസും ഗുസ്തിയും , ബ്രേക്കിംഗ് ന്യൂസ് , പൊറിഞ്ചു മറിയം ജോസ് തുടങ്ങി ചിത്രങ്ങളിൽ അഭിനയിച്ചു . നിരവധി ഹ്രസ്വ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.

സാധിക എന്ന താരം പ്രേക്ഷകർക്ക് സുപരിചിതയായത് ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് ‘ . താരം അവതരിപ്പിക്കുന്ന കുക്കറി ഷോയ്ക്കും ഏറെ ആരാധകരുണ്ട്. ഗ്ലാമറസ് വേഷത്തിൽ എത്തുന്നതിന് ഒരു മടിയുമില്ലാത്ത താരമാണ് സാധിക . ഗ്ലാമറസ് ലുക്കിലുള്ള നിരവധി ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്യാറും ഉണ്ട്. നിരവധി ഫോളോവേഴ്സാണ് താരത്തിനുള്ളത് .

സാധിക പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. ഷൂട്ടിംഗ് വൈബുകളും ബ്ലൂപറുകളും രസകരമാണ് എന്ന ക്യാപ്ഷൻ നൽകിയാണ് താരം ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗ്ലാമറസ് ലുക്കിൽ എത്തിയിരിക്കുന്ന താരത്തിന്റെ മേക്ക് ഓവറിന് പിന്നിൽ പ്രവർത്തിച്ചത് മുകേഷ് മുരളി ആണ്. നിരവധി ആരാധകരാണ് താരത്തിന്റെ ഈ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

© 2024 M4 MEDIA Plus