പാവാടയിലും ബ്ലൗസിലും ഗ്ലാമറസായി സാധിക വേണുഗോപാൽ..! ഫോട്ടോഷൂട്ട് വീഡിയോ കാണാം..

മലയാള സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ ഒട്ടേറെ താരങ്ങളുണ്ട്. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേപോലെ സജീവമായി നിലകൊള്ളുന്ന താരങ്ങളുമുണ്ട്. നടി സാധിക വേണുഗോപാൽ അത്തരത്തിൽ സിനിമയിലും ടെലിവിഷൻ മേഖലയിലും ഒരുപോലെ സജീവമായി മാറിയ ഒരു താരമാണ് . സാധിക തന്റെ കരിയർ ആരംഭിക്കുന്നത് മോഡലിംഗ് രംഗത്ത് നിന്നാണ്. പിന്നീട് താരം അഭിനയ മേഖലയിലേക്ക് തിരിയുകയായിരുന്നു.

സിനിമ മേഖലയിൽ പ്രവർത്തിച്ചിട്ടുള്ളവരാണ് സാധികയുടെ മാതാപിതാക്കളും . സാധികയുടെ സിനിമ ജീവിതം ശ്രദ്ധ നേടിയത് കലാഭവൻ മണിയുടെ നായികയായി അഭിനയിച്ചതിന് ശേഷമായിരുന്നു. എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തിലാണ് മണിയുടെ നായികയായി സാധിക എത്തിയത് . അത് കഴിഞ്ഞ് താരത്തിന് നായിക വേഷങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. എന്നാൽ ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ അഭിനയിച്ച് പ്രേക്ഷക മനസ്സുകൾ കീഴടക്കാൻ സാധികയ്ക്ക് കഴിഞ്ഞു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന പട്ടുസാരി എന്ന പരമ്പരയിൽ വേഷമിട്ടതോടെ സാധികയ്ക്ക് ധാരാളം ആരാധകരെയും ലഭിച്ചു. ഏഷ്യാനെറ്റിലെ കുക്കറി ഷോയും ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന കോമഡി ഗെയിം ഷോയും താരത്തിന്റെ ആരാധകരെ വർധിപ്പിച്ചു.

സാധിക വിവാഹിതയായിരുന്നെങ്കിലും പിന്നീട് ആ ബന്ധം വേണ്ടെന്ന് വച്ചിരുന്നു . പട്ടുസാരി എന്ന പരമ്പര കഴിഞ്ഞതോടെ താരം ടെലിവിഷൻ ഷോകളിൽ വളരെയധികം സജീവമാകാൻ തുടങ്ങി. ചില ഷോകളിൽ സാധിക അവതാരകയായും എത്തിയിരുന്നു. ഇപ്പോൾ ടെലിവിഷൻ രംഗത്തല്ല താരം സിനിമ രംഗത്താണ് കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത്. പാപ്പൻ എന്ന സുരേഷ് ഗോപി ചിത്രത്തിൽ ആയിരുന്നു അവസാനമായി സാധിക അഭിനയിച്ചത്. ചിത്രത്തിൽ വളരെ മികച്ച റോൾ ആണ് താരത്തിന് ലഭിച്ചത്. മോഹൻലാലിന്റെ പുത്തൻ ചിത്രമായ മോൺസ്റ്ററിലും സാധിക അഭിനയിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് സാധിക. സാധികയുടെ ഒരു പുത്തൻ വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പ്ലാൻ ബി ആക്ഷൻസിന്റെ ജിബിൻ ആർട്ടിസ്റ്റ് പകർത്തിയ സാധികയുടെ പുതിയ ഫോട്ടോ ഷൂട്ടിലെ ബിഹൈൻഡ് ദി ഷൂട്ട് വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. താരത്തിന്റെ മേക്കപ്പ്മാനായ മുകേഷ് മുരളിയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ട്രഡീഷണൽ ഡ്രെസ്സിൽ അതീവ ഗ്ലാമറസായാണ് സാധിക ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. റോസ് ആൻസ് ആണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.