സാധിക വേണുഗോപാലിനൊപ്പം ബീസ്റ്റിലെ പാട്ടിന് കിടിലൻ ഡാൻസുമായി വൈഗ..! വീഡിയോ കാണാം..

ഒരു സമയം വരെ സിനിമ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങൾ തമ്മിൽ സൗഹൃദം പുലർത്തുന്ന കാഴ്ചകൾ വളരെ വിരളമായിട്ട് മാത്രമായിരുന്നു കണാൻ കിട്ടാറുള്ളത്. ഇപ്പോൾ സിനിമയിൽ പഴയതുപോലെ സൗഹൃദം ഇല്ലെന്ന് പറയുന്നവരുമുണ്ട്. ഇത്തരം സൗഹൃദങ്ങൾ ടെലിവിഷൻ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവരാണ് കൂടുതലായി കാത്തുസൂക്ഷിക്കുന്നത്.
അത്തരത്തിൽ നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്ന രണ്ട് പേരാണ് നടിമാരായ സാധിക വേണുഗോപാലും വൈഗ റോസും. ഇരുവരും ഒരേപോലെ സിനിമ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങളാണ്. മാത്രമല്ല ഇരുവരും ഏകദേശം സമപ്രായക്കാരുമാണ് .

ആരാധകർക്കായി മിക്കപ്പോഴും രണ്ട് പേരും ഒരുമിച്ചുള്ള ഫോട്ടോസും വീഡിയോസുമൊക്കെ പോസ്റ്റ് ചെയ്യാറുണ്ട്. ഇരുവരും കഴിഞ്ഞ വർഷം നടന്ന കേരള ഫാഷൻ ലീഗിൽ ഒരുമിച്ച് പങ്കെടുത്തിരുന്നു.
ഇപ്പോഴിത സാധികയും വൈഗയും വിജയ് ചിത്രമായ ബീസ്റ്റിലെ പാട്ടിന് ഒരുമിച്ച് ചുവടുവച്ചിരിക്കുകയാണ് . ഇരുവരും ചേർന്ന് വിജയ് ആരാധകരെ ത്രസിപ്പിക്കുന്ന രീതിയുള്ള ഡാൻസ് പെർഫോമൻസാണ് കാഴ്ച്ച്ചിരിക്കുന്നത്. നിരവധി താരങ്ങൾ ഇതിന് മുമ്പും ബീസ്റ്റിലെ പാട്ടിന് ചുവടുവച്ചിട്ടുണ്ട്. അതിൽ ഒട്ടുമിക്ക വീഡിയോസും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുമുണ്ട്. ആ ലിസ്റ്റിലേക്ക് എത്തിയിരിക്കുന്ന പുത്തൻ വീഡിയോ ഇവരുടേതാണ് .


സാധിക അവസാനമായി അഭിനയിച്ചത് മോഹൻലാൽ നായകനായ ആറാട്ടിലാണ് . ഇത് കൂടാതെ സാധിക ചില ടെലിവിഷൻ പരിപാടികളിൽ അവതാരകയായും മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. തമിഴിലെ സജീവ താരമാണ് വൈഗ . ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക്കിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ ആ ഷോയിൽ രണ്ട് പേരും അധികം എത്താറില്ല.