തമിൾ ഹിറ്റ് പാട്ടിന് സാരിയിൽ ചുവടുവച്ച് റിമി ടോമി..! വീഡിയോ പങ്കുവച്ച് താരം..

ഗായിക റിമി ടോമി മലയാളത്തിലെ യുവ ഗായകരിൽ ശ്രദ്ധേയയും വ്യത്യസ്തയുമാണ് . മീശ മാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് കടന്നു വരുന്നത് . താരം ഈ ചിത്രത്തിൽ ആലപിച്ചത് ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനമായിരുന്നു. ഈ ഗാനം പ്രേക്ഷക ശ്രദ്ധയും നൂരൂപക പ്രശംസയും നേടിയതോടെ റിമി ടോമി എന്ന ഗായികയും ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി ചിത്രങ്ങളിൽ റിമി തൻറെ ഗാനാലാപന മികവ് തെളിയിച്ചു. വലത്തോട്ടു തിരിഞ്ഞാൽ നാലാമത്തെ വീട് , ഫ്രീഡം , ചതിക്കാത്ത ചന്തു, പട്ടണത്തിൽ സുന്ദരൻ, ഉദയനാണ് താരം, ബസ് കണ്ടക്ടർ, ബൽറാം vs താരാദാസ് , മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി ചിത്രങ്ങളിൽ താരം ആലപിച്ച ഗാനങ്ങൾ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

ഗായിക എന്നതിനു പുറമേ ഒട്ടേറെ ടെലിവിഷൻ ഷോകളിൽ അവതാരികയായും വിധികർത്താവായും ഗസ്റ്റ് ആയും എല്ലാം റിമി എത്തിയിരുന്നു. ഇതിനെല്ലാം പുറമേ അഭിനയ രംഗത്തേക്കും റിമി ടോമി കടന്നുവന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ആദ്യമായി താരം അഭിനയിച്ചത് അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിലാണ് . പിന്നീട് ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് കുഞ്ഞിരാമായണം എന്ന ചിത്രത്തിൽ ആണ് . അതേ വർഷം തന്നെ പുറത്തിറങ്ങിയ തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിൽ നായികയായും റിമി തൻറെ കഴിവ് തെളിയിച്ചു. ഈ ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് താരം അഭിനയിച്ചത്.

സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് റിമി ടോമിയും. ആരാധകർക്കായി തന്റെ പുത്തൻ ചിത്രങ്ങളും വീഡിയോസും റിമി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഗാനാലാപന വീഡിയോസും ഫിറ്റ്നസ് വീഡിയോസും പങ്കുവെക്കുന്ന താരം ഇത്തവണ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുള്ളത് ഒരു ഡാൻസ് വീഡിയോ ആണ് . സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയ തമിഴ് ഗാനത്തിനാണ് റിമിയും ചുവടുവെച്ചിട്ടുള്ളത്. നീല കളർ സാരിയിൽ അതിസുന്ദരിയായാണ് താരം പ്രതീക്ഷപ്പെട്ടിട്ടുള്ളത്. നിരവധി ആരാധകരാണ് റിമിയുടെ ഈ വീഡിയോയ്ക്ക് താഴെ കമൻറുകൾ നൽകിയിട്ടുള്ളത്.

© 2024 M4 MEDIA Plus