വെള്ള സാരിയും മുല്ലപ്പൂവും ചൂടി അതിസുന്ദരിയായി നടി റിമ കല്ലിങ്കൽ..

അഭിനയരംഗത്ത് അവസരങ്ങൾ വിരളമാകുമ്പോൾ ആ താരങ്ങളെ പ്രേക്ഷകർ മറന്നു പോകുന്നത് പണ്ട് ആയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പ്രേക്ഷകരിലേക്ക് ആഴ്ന്നിറങ്ങിയതോടെ അതിൽ സജീവമായിട്ടുള്ള എല്ലാ താരങ്ങളും പ്രേക്ഷകഹൃദയങ്ങളിലും മായാതെ നിലകൊള്ളുന്നുണ്ട്. അതിനാൽ തന്നെ സിനിമകൾ കുറവാണെങ്കിലും ആ താരങ്ങളുടെ ഫോട്ടോഷൂട്ടുകളിലൂടെയും റീൽസ് വീഡിയോകളിലൂടെയും പ്രേക്ഷകർ അവരെ എന്നും ഓർക്കുന്നു.

അത്തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറെ സജീവമായിട്ടുള്ള ഒരു താരമാണ് നടി റിമ കല്ലിങ്കൽ. സിനിമകളിലെ താരത്തിന്റെ സാന്നിധ്യം വിരളമായി തുടങ്ങിയെങ്കിലും സോഷ്യൽ മീഡിയയിൽ റിമ ഒരു സജീവ താരം തന്നെയാണ്. 2013 ൽ ആയിരുന്നു റിമ വിവാഹിതയായത്. 2018 തൊട്ട് വർഷത്തിൽ ഒരു ചിത്രങ്ങളിൽ മാത്രമായി റിമ ഒതുങ്ങിപ്പോയി. എന്നാൽ ആ ചിത്രങ്ങൾ ആകട്ടെ അത്രയേറെ ശ്രദ്ധ നേടിയെടുത്തവയും അല്ല . സ്ക്രീനിൽ താരം പ്രത്യക്ഷപ്പെട്ടില്ല എങ്കിലും നിർമ്മാതാവ് എന്ന നിലയിൽ സിനിമയുടെ ഭാഗമാകുന്നുണ്ടായിരുന്നു റിമ .

താരം അവസാനമായി വേഷമിട്ടത് ഈ വർഷം പുറത്തിറങ്ങിയ നീല വെളിച്ചം എന്ന ചിത്രത്തിലാണ്. ഇതിൽ പ്രധാന വേഷത്തിലെത്തിയ റിമ ഈ ചിത്രത്തിൻറെ നിർമാതാവ് കൂടിയാണ്. സോഷ്യൽ മീഡിയയിൽ നിരവധി നൃത്ത വീഡിയോകൾ പങ്കുവെച്ചു ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചും താരം പ്രേക്ഷകർക്കിടയിൽ സജീവമായിരുന്നു. ഇപ്പോൾ തന്റെ instagram പേജിലൂടെ റിമ പങ്കുവെച്ച് റീൽസ് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വെള്ള കളർ സാരിയും ഷോൾഡർ ലെസ്സ് ബ്ലൗസും ധരിച്ച് തലയിൽ മുല്ലപ്പൂ ചൂടി അതിസുന്ദരിയായാണ് താരം ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മങ്ക കളക്ഷൻസിന്റെ ഔട്ട്ഫിറ്റാണ് താരം ധരിച്ചിട്ടുള്ളത്. മിലൻ ഡിസൈൻസിനു വേണ്ടിയാണ് റിമ ഈ വീഡിയോ ചെയ്തിരിക്കുന്നത്. വരാൻ പോകുന്ന ഓണത്തെ പ്രതിനിധീകരിച്ചാണ് താരത്തിന്റെ ഈ റീൽസ് വീഡിയോ.