ഫിറ്റ് ആയിട്ട് തന്നെ കാര്യം.. വർക്കൗട്ട് വീഡിയോ പങ്കുവച്ച് രശ്മിക മന്ദാന…

കിറിക് പാർട്ടി എന്ന കന്നഡ സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച സൗത്ത് ഇന്ത്യൻ താരസുന്ദരിയാണ് നടി രശ്മിക മന്ദാന. മലയാളികൾക്ക് ഇടയിൽ താരം സുപരിചിതയായി മാറുന്നത് വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പമുള്ള രണ്ട് സിനിമകളിൽ നായികയായി രശ്മിക അഭിനയിച്ചതോടെയാണ് . മലയാളി പ്രേക്ഷകർക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചവ ആയിരുന്നു ഈ രണ്ട് ചിത്രങ്ങൾ .
എല്ലാ ഭാഷകളിലും വലിയ ഓളം സൃഷ്ടിച്ച പുഷ്പ എന്ന ചിത്രത്തിൽ അല്ലു അർജുന്റെ നായികയായി എത്തിയതോടെയാണ് കൂടുതൽ ആളുകൾ അറിയപ്പെടുന്ന താരമായി രശ്മിക മാറിയത്.

രശ്മികയെ പത്രമാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത് നാഷണൽ ക്രഷ് എന്നാണ് . താരത്തിന് ഓരോ സിനിമകൾ കഴിയുംതോറും ആരാധകരുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടാവുകയാണ്. രശ്മികയുടെ ഓരോ പുതിയ വിശേഷങ്ങൾ അറിയുന്നതിൽ ഏറെ താൽപരരാണ് ആരാധകർ .
താരത്തിന്റെ അതികഠിനമായി വർക്ക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. രശ്മികയുടെ വർക്ക് ഔട്ട് വേഗതയും ഫ്ലെക്സിബിളിറ്റിയും എല്ലാം ആരാധകർക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കും. ഫിറ്റ് നെസിന് ഇത്രയും ശ്രദ്ധ കൊടുക്കുന്ന ഒരാളായിരുന്നോ താരം എന്ന് വീഡിയോ കണ്ട ചില പ്രേക്ഷകർ ചോദിക്കുന്നുണ്ട്. താരങ്ങൾ ഉൾപ്പടെ ഒട്ടേറെ പ്രേക്ഷകർ രശ്മികയുടെ ഈ വീഡിയോയ്ക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.


ഒരു ബൈസെപ്സ് ഇമോജി നൽകു , നിങ്ങൾക്കും വർക്ക് ഔട്ട് ചെയ്യാൻ ഇഷ്ടമാണെങ്കിൽ എന്ന് പറഞ്ഞു കൊണ്ട് ഈ വീഡിയോയ്ക്ക് താഴെ താരം ഒരു ക്യാപ്ഷനും നൽകിയാണ് രശ്മിക ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏകദേശം 50 ലക്ഷത്തോളം കാഴ്ചക്കാരെയാണ് താരത്തിന്റെ ഈ വീഡിയോ സ്വന്തമാക്കിയത്. മിഷൻ മജ്നു, ഗുഡ് ബൈ തുടങ്ങിയ ചിത്രങ്ങളാണ് രശ്മികയുടെ പുതിയ സിനിമകൾ.