പുഷ്പക്ക് പിന്നാലെ വീണ്ടും തകർപ്പൻ ഡാൻസുമായി രശ്മിക മന്ദാന..! ആടവല്ലു മീകു ജോഹാർലു വീഡിയോ സോങ്ങ് കാണാം..

മികച്ച നടനായ ശർവാനന്ദിനെ നായകനാക്കി തിരുമല കിഷോർ സംവിധാനം ചെയ്യുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് “ആടവല്ലു മീകു ജോഹാർലു ” . ചിത്രത്തിൽ നായിക വേഷത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യൻ സുന്ദരി രശ്മിക മന്ദാനയാണ്. പ്രദർശനത്തിന് ഒരുങ്ങി നിൽക്കുന്ന ഈ ചിത്രം മാർച്ച് 4 ന് തിയറ്ററുകളിൽ എത്തും. പ്രേക്ഷകർക്കായി ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ . ഓ മൈ ആദ്യ എന്ന വരികളോടെ തുടങ്ങുന്ന ഈ പ്രണയ ഗാനത്തിൽ ശർവാനന്ദ് – രശ്മിക മന്ദാന താര ജോഡികൾ ആണ് ഒന്നിച്ചിരിക്കുന്നത്.

മികച്ചൊരു ദൃശ്യ വിസ്മയം തന്നെയാണ് ഈ വീഡിയോ ഗാനം സമ്മാനിക്കുന്നത്. ഗാനത്തിന്റെ ഒരു മിനിറ്റ് ദൈർഘ്യമുള്ള ചെറിയ വീഡിയോ മാത്രമാണ് ഇപ്പോൾ ആരാധകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ശ്രീ മണി ആണ് ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്. യാസിൻ നിസാർ ആലപിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ് . ഇതിനോടകം നിരവധി കാഴ്ചക്കാരെയാണ് ഈ വീഡിയോ ഗാനം സ്വന്തമാക്കിയത്. ലഹരി മ്യൂസിക്ക് എന്ന യൂട്യൂബ് ചാനലിലൂടെ മണിക്കൂറുകൾ മുൻപാണ് ഈ ഗാനം റിലീസ് ചെയ്തത്.


കേന്ദ്ര കഥാപാത്രങ്ങളായ ശർവാനന്ദിനെയും രശ്മികയേയും കൂടാതെ ഖുശ്ബു, രാധിക ശരത് കുമാർ , ഉർവ്വശി, ത്സാൻസി, കല്യാണി നടരാജൻ , രാജശ്രീ നായർ, സത്യ കൃഷ്ണ, ബേനർജി , ഗോപരാജു രമണ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സംവിധായകൻ തിരുമല കിഷോർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. സുധാകർ ചെറുകുറി ആണ് ചിത്രത്തിന്റെ നിർമ്മാണം . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് എ . ശ്രീകർ പ്രസാദ് ആണ്.