നസ്രിയയുടെ ആൻ്റെ സുന്ദരനിക്കി ഗാനത്തിന് ചുവടുവച്ച് രമ്യ പണിക്കർ.. വീഡിയോ കാണാം..

വളരെ ചെറിയ കഥാപാത്രങ്ങൾ മലയാള സിനിമയിൽ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നടി രമ്യ പണിക്കർ . ഒമർ ലുലു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ക്യാമ്പസ് ചിത്രമായ ചങ്ക്സിലൂടെ ആണ് രമ്യ എന്ന താരം പ്രേക്ഷകർക്ക് സുപരിചിതയാക്കുന്നത്. ജോളി മിസ് എന്ന കഥാപാത്രമായാണ് ഈ ചിത്രത്തിൽ താരം വേഷമിട്ടത്. പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത ലഭിച്ച വേഷമായിരുന്നു ഇത് അതിനാൽ തന്നെ രമ്യ ഇപ്പോഴും അറിയപ്പെടുന്നത് ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിലാണ്. പിന്നീട് ഒരു യമണ്ടൻ പ്രേമകഥ, പൊറിഞ്ചു മറിയം ജോസ് സൺഡേ ഹോളിഡേ , മാസ്റ്റർപീസ്, തുടങ്ങി ചിത്രങ്ങളിലും രമ്യ വേഷമിട്ടു.

സിനിമയേക്കാൾ താരത്തിന് ഏറെ പ്രശസ്തി നേടി കൊടുത്തത് മലയാളത്തിലെ വമ്പൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ആണ്. ബിഗ് ബോസ് സീസൺ ത്രീ യിലെ മത്സരാർത്ഥിയായിരുന്നു രമ്യ എത്തിയിരുന്നു. ആ സീസണിലെ വൈൽഡ് കാർഡ് എൻട്രിയായി ബിഗ് ബോസിൽ ഹൗസിൽ എത്തിയ താരം പിന്നീട് ഔട്ട് ആയതിന് ശേഷം വീണ്ടും ഷോയിലേക്ക് തിരിച്ചെത്തി. ഫിനാലെയ്ക്ക് തൊട്ട് മുൻപായാണ് താരം പിന്നീട് പുറത്തായത്.

രമ്യ പണിക്കർ എന്ന താരം അഭിനയത്തിന് പുറമേ നൃത്തത്തിലും മോഡലിംഗിലും ശോഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ താരം സോഷ്യൽ മീഡിയയിൽ പുത്തൻ ഡാൻസ് വീഡിയോസും ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളുമായി നിരന്തരം എത്താറുണ്ട്. ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവച്ച പുതിയ റീൽസ് വീഡിയോയാണ് . സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്ന അടടെ സുന്ദര എന്ന ചിത്രത്തിലെ ഗാനത്തിനാണ് രമ്യ ചുവടുവച്ചിരിക്കുന്നത്. നസ്രിയയും നാനിയും ചേർന്ന് അഭിനയിച്ച ഈ ഗാനത്തിന് അതി മനോഹരമായാണ് രമ്യയും ഡാൻസ് ചെയ്തിരിക്കുന്നത്. ഒരു പാറക്കെട്ടിന് മുകളിൽ ജീൻസും ക്രോപ്പ് ടോപ്പും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് രമ്യ ഈ വീഡിയോ ചെയ്തിരിക്കുന്നത്.

© 2024 M4 MEDIA Plus