സാരിയിൽ തമിൾ ഗാനത്തിന് ചുവടുവച്ച് നടി രേഖ രതീഷ്..!

നിരവധി താരങ്ങളാണ് ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ളത്. ഇതിൽ സീരിയൽ – സിനിമ രംഗത്തെ താരങ്ങൾ നിരവധിയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ഇവരിൽ പല താരങ്ങളും കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ളത് , പ്രത്യേകിച്ച് മിനിസ്ക്രീൻ താരങ്ങൾ . സോഷ്യൽ മീഡിയയിലും പരമ്പരകളിലും ഏറെ ശ്രദ്ധിക്കപ്പെട്ട മിനിസ്ക്രീൻ താരമാണ് നടി രേഖ രതീഷ് . നിരവധി വീഡിയോസ് ആണ് തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ രേഖ പോസ്റ്റ് ചെയ്യാറുള്ളത്. ഈ വീഡിയോകൾക്കെല്ലാം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയും ലഭിക്കാറുണ്ട്.

ഇപ്പോഴിതാ രേഖയുടെ പുതിയൊരു ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. വിജയുടെ പുത്തൻ ചിത്രം വാരിസിലെ ട്രെൻഡിങ് ഗാനമായ രഞ്ജിതമേ എന്ന ഗാനത്തിനാണ് രേഖ ചുവടുവെക്കുന്നത്. രേഖക്കൊപ്പം ഡാൻസ് ചെയ്യുവാൻ ഡാൻസ് കൊറിയോഗ്രാഫറായ റിജിൻ രാജും ഉണ്ട് . റിജിനാണ് തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഫിജോ പയസാണ് ഈ വീഡിയോ പകർത്തിയിട്ടുള്ളത്.

മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് നടി രേഖാ രതീഷ് ശ്രദ്ധ പിടിച്ചു പറ്റിയത് . താരം സീരിയലുകളിൽ ഏറെ കാലമായി സജീവമാണ്. തിരുവനന്തപുരത്താണ് രേഖയുടെ ജനനം എങ്കിലും വളർന്നത് ചെന്നൈയിലാണ് . താരത്തിന്റെ അച്ഛൻ രതീഷ് അറിയപ്പെടുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയിരുന്നു . രേഖ രതീഷിന് സിനിമാ രംഗവുമായി ബന്ധമുള്ളതുകൊണ്ട് തന്നെ അഭിനയരംഗത്ത് തൻറെ ചെറു പ്രായം മുതൽക്കേ താരം സജീവമായി. മലയാള സീരിയൽ രംഗത്തേക്ക് താരത്തെ കൊണ്ടു വന്നത് നടൻ ക്യാപ്റ്റൻ രാജുവാണ്.

മഞ്ഞിൽ വിരിഞ്ഞ പൂവിലെ മല്ലിക പ്രതാപ് , പരസ്പരം എന്ന പരമ്പരയിൽ അവതരിപ്പിച്ച പത്മാവതി എന്ന കഥാപാത്രം , ആയിരത്തിലൊരുവൾ എന്ന പരമ്പരയിൽ അവതരിപ്പിച്ച മഠത്തിലമ്മ എന്ന കഥാപാത്രം , എന്നി വേഷങ്ങളിലൂടെയാണ് താരത്തിന് മിനിസ്ക്രീനിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ സാധിച്ചത്. പരമ്പരകളിൽ തിളങ്ങിയ രേഖ ഒട്ടേറെ ടെലിവിഷൻ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ശുഭരാത്രി, മാമ്പഴക്കാലം , പല്ലാവൂർ ദേവനാരായണൻ തുടങ്ങി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. രേഖ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് സൂര്യ ടിവിയിലെ ഭാവന , ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സസ്നേഹം തുടങ്ങിയ പരമ്പരകളിലാണ്.